കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയിലെ ഇരട്ടക്കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

തലശേരി: ചരിത്ര നഗരമായ തലശേരിയെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ പൊലിസ് കസ്റ്റഡിയില്‍. പ്രതികളെ തലശേരി എ.സി.പി നിഥിന്‍രാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇരട്ടക്കൊലനടത്തുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലാണോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്. തലശേരി സഹകരണാശുപത്രിക്കു മുന്‍പില്‍ വെച്ചു സി.പി. എം പ്രാദേശിക നേതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസില്‍ കസ്റ്റഡിയിലായ മൂന്ന് പേരെ ഇതുസംബന്ധിച്ചു ചോദ്യം ചെയ്തുവരികയാണെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു.

mmm-1669325605.jpg -

തലശേരി ഇല്ലിക്കുന്ന് സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കുറ്റാരോപിതര്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുളള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആശുപത്രിയില്‍ നിന്നും വിളിച്ചിറക്കിയുള്ള കൊലപാതകത്തില്‍ കലാശിച്ചത്. ആശുപത്രിയുടെ പുറത്തെ റോഡരികില്‍ നിന്നും തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ്(52) സഹോദരി ഭര്‍ത്താവും സി. പി. എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴിവീട്ടില്‍ ഷമീര്‍ എന്നിവരാണ് കത്തികൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ(20) തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇല്ലിക്കുന്ന് ഭാഗത്ത് ലഹരിവില്‍പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍

ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും. അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ ഇന്നലെ വൈകുന്നേരം നാലുമണിക്ക് റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു. പുറത്തും ശരീരമാസകലവും കുത്തും വെട്ടുമേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്‌ലര്‍), ഫാബിത, ഷംസീന. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

പരേതരായ ഹംസ ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ് ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹയറുന്നീസ. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് പകല്‍ കബറടക്കും.

English summary
Thalassery double murder: Three people in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X