കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപറമ്പിലെ ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ കൊയിലാണ്ടിയില്‍ പിടിയില്‍

Google Oneindia Malayalam News

തളിപറമ്പ്: തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജ്വല്ലറിയില്‍ നിന്നും മൂന്ന് പവന്റെ സ്വര്‍ണവള മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്ന് സ്ത്രീകളെ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും പിടികൂടി.

സമാനമായ രീതിയില്‍ കൊയിലാണ്ടിയിലും മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ജ്വല്ലറി വ്യാപാരികള്‍ ഇവരെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു ഇവര്‍.

1

ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ കടയിലേക്ക് കയറിയ ഉടന്‍ ഇവരെ തിരിച്ചറിയുകയും അവിടെ തന്നെ പിടിച്ചുവയ്ക്കുകയുമായിരുന്നു. ഇതിനിടെയിലാണ് നേരത്തെ ജ്വല്ലറിയില്‍ എത്തിയ ഇവരുടെ സംഘാഗമായ മൂന്നാമത്തെ സ്ത്രീ ഓടി രക്ഷപ്പെട്ടത്.

കടയിലുണ്ടായിരുന്ന സ്ത്രീകളെ കൊയിലാണ്ടി പൊലിസെത്തി കസ്റ്റഡിയിലെടുത്തു. ഇവര്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ജ്വല്ലറി ഉടമകളുടെ ഗ്രൂപ്പിലും ഇതു പ്രചരിച്ചിരുന്നു. ഇതാണ് മോഷ്ടക്കാളെ പെട്ടെന്ന് പിടികൂടാന്‍ സഹായകരമായത്. തളിപറമ്പിലെ അറ്റ്ലസ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുമ്പോഴും മൂന്നാമത്തെ സ്ത്രീ ജ്വല്ലറിയിലുണ്ടായിരുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് തളിപറമ്പിലെ അറ്റ്ലസ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ മൂന്ന് സ്ത്രീകള്‍ കവര്‍ച്ച നടത്തിയത്. ഒരു പവന്‍ തൂക്കം വരുന്ന മൂന്ന് വളകളാണ് ഇവര്‍ സെയില്‍സ് മേന്റെ കണ്ണുവെട്ടിച്ച് മോഷ്ടിച്ചു കടന്നത്.

അരമണിക്കൂറിനുള്ളില്‍ തന്നെ ജ്വല്ലറി ഉടമയ്ക്ക് മോഷണം നടന്നതായി മനസിലായിരുന്നു. ഇതോടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ജ്വല്ലറികളിലേക്കും വാട്സ് ആപ്പ് ഗ്രൂപ്പുവഴി അയക്കുകയായിരുന്നു.

പ്രതികളെ തളിപറമ്പ് എസ്‌ഐ ദിനേശന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെത്തി കസ്റ്റഡിയിലെടുത്തു. ഇവരെ തളിപറമ്പ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

ഇതിനിടെ പാനൂര്‍ പുത്തൂരില്‍ നിന്നും ബസ് യാത്രയ്ക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ മൂന്ന് കുടക് സ്വദേശിനികളെയും പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പിടിയിലായത്. ജൂലായ് 20ന് ആണ് സംഭവം.

പുത്തൂര്‍ സ്വദേശിനി കെപി ആതിരയുടെ ആറുപവനോളം വരുന്ന മാലയാണ് കവര്‍ന്നത്. പാനൂരില്‍നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന പ്രിന്‍സ് ബസില്‍ കൃത്രിമ തിരക്കുണ്ടാക്കിയാണ് ആതിരയുടെ സ്വര്‍ണമാല കവര്‍ന്നത്.

ബസ്സ്റ്റാന്‍ഡിലെ സിസിടിവി. ദൃശ്യങ്ങളില്‍നിന്ന് കുടക് സ്വദേശിനികളായ നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് മറ്റൊരു മാല മോഷണക്കേസില്‍ പ്രതികള്‍ കോഴിക്കോട് ചേവായൂര്‍ പോലീസിന്റെ പിടിയിലാകുന്നത്.

പ്രതികളെയും കൊണ്ട് ബസ്സ്റ്റാന്‍ഡില്‍ തെളിവെടുപ്പിനെത്തിച്ചെങ്കിലും പ്രതികള്‍ വാഹനത്തില്‍നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. കൂത്തുപറമ്പ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ മാലമോഷണക്കേസ് നിലവിലുണ്ട്.

English summary
thalipparambu jewellery theft case accused arrested in koyilandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X