കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന്റെ അവസ്ഥ പരിതാപകരം; യാത്രക്കാര്‍ക്ക് നരകയാതന

Google Oneindia Malayalam News

കണ്ണുര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് നരകയാതന നല്‍കുന്ന ഇടമായി മാറുന്നു. രാത്രി കാലമായാല്‍ കുരാക്കൂരിട്ടാണ് ഇവിടെ പൂര്‍ണമായി പ്രകാശിക്കുന്ന ഒരു വൈദ്യുത വിളക്ക് പോലും ഇവിടെയില്ല. നിത്യേനെ സ്ത്രീകളും വയോധികരുമായി നുറുകണക്കിന് യാത്രക്കാരാണ് ഇതുവഴി വന്നു പോകുന്നത്.

5

ഇളകുന്ന സ്ലാബുകളിലൂടെ അപകടകരമായാണ് ഇവര്‍ സഞ്ചരിക്കുന്നത്.ബസ് കാത്തുനില്‍ക്കുന്നവരുടെ തലയിലേക്ക് ജീര്‍ണിച്ച കെട്ടിട സമുച്ചയത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം വീഴുന്നതും ദുരിതമാകുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.നേരമിരുട്ടിയാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും വിളയാട്ടമാണ്. കണ്ണുര്‍ കോര്‍പറേഷന്‍ ഭരണ സമിതി കഴിഞ്ഞ ബഡ്ജറ്റില്‍ അത്യാധുനിക വാണിജ്യ സമുച്ചയമാക്കി മാറ്റാന്‍ പദ്ധതി രേഖയും ഫണ്ടും വകയിരുത്തിയെങ്കിലും അതിനുവേണ്ടി ഒരു നടപടിയും എടുത്തിട്ടില്ല.

നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രവും സാധാരണക്കാരും ജീവനക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്നതുമായ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് എപ്പോഴും തിരക്കുള്ള ഇടമാണ്. ബസ് കയറാന്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ പോയിട്ട് സമാധാനമായി നില്‍ക്കാന്‍ പോലുമുള്ള സാഹചര്യം ഇവിടെയില്ല. ഭക്ഷണാവശിഷ്ടങ്ങളക്കടമുള്ള മാലിന്യം പലയിടങ്ങളിലായി കൂട്ടിയിട്ട നിലയാണ്. പടിഞ്ഞാറുഭാഗത്തെ ശുചിമുറിയില്‍ മൂക്കുപൊത്താതെ പോകാനാവില്ല. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായതിനാല്‍ സ്ത്രീകളൊന്നും ഈ ഭാഗത്തേക്ക് പോകാറേയില്ല. പിങ്ക് പൊലീസിന്റെയും പൊലീസിന്റെയും നിരീക്ഷണമുള്ളതു മാത്രമാണ് യാത്രക്കാരുടെ ആശ്വാസം.

Recommended Video

cmsvideo
ന്യൂനമര്‍ദവും പാത്തിയും തുലാമഴയും കേരളത്തിന് വീണ്ടും മുന്നറിയിപ്പ് | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ വാടകമുറികളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഭൂരിഭാഗവും ചെടികള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ചില ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് അപകടാവസ്ഥയില്‍. കൂത്തുപറമ്പ്, തലശേരി ബസ്സുകള്‍ നിര്‍ത്തുന്ന സ്ഥലത്ത് ഒരു ഷെല്‍ട്ടര്‍ പോലുമില്ല. കൂറ്റന്‍ മരത്തിനു ചുവട്ടിലാണ് ബസ് കാത്തിരിപ്പ്. മഴ പെയ്താല്‍ നനഞ്ഞുകുതിരുകയല്ലാതെ നിവൃത്തിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

English summary
the bad condition of kannur old bus stand Hell for the passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X