പ്രണയപകക്കൊലയുടെ വിചാരണ തുടങ്ങുന്നു: വിഷ്ണുപ്രിയ വധക്കേസിലെ പ്രതി ഇപ്പോഴും കസ്റ്റഡിയില്‍
തലശേരി: കേരള മന:സാക്ഷിയെ നടുക്കിയ പ്രണയപകയാലുണ്ടായ അരുംകൊലയുടെ വിചാരണതുടങ്ങുന്നു. പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണ സെപ്റ്റംബര്‍ 21മുതല്‍ തലശേരി കോടതിയില്‍ ആരംഭിക്കും. പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍ കണ്ടി വീട്ടില്‍ വിനോദന്റെ മകള്‍ വിഷ്ണു പ്രിയ (23)യാണ് 2022 ഒക്ടോബര്‍ 22 ന് പകല്‍ 12 മണിക്ക് വീട്ടിലെ കിടപ്പ് മുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്.
പ്രണയം നിരസിച്ചതിന്റെ വിരോധം കാരണം വിഷ്ണു പ്രിയയുടെ ആണ്‍ സുഹൃത്തായിരുന്ന മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊല ചെയ്തുവെന്നാണ് കേസ്. പ്രതിയായ ശ്യാംജിത്ത് കഴിഞ്ഞ പതിനൊന്നു മാസമായി റിമാന്‍ഡിലാണ്. കേരളത്തെ നടുക്കിയ വള്ള്യായിലെ വിഷ്ണുപ്രിയ വധ കേസിന്റെ വിചാരണ ഈ മാസം 21മുതലാണ് ആരംഭിക്കുന്നത്.

വിചാരണയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന ജില്ലാ ഗവ പ്ലീഡര്‍ അഡ്വ : കെ അജിത്ത്കുമാര്‍ കൊലപാതകം നടന്ന വീടും, പ്രതി കൊലക്കുപയോഗിച്ച ആയുധങ്ങളും മറ്റു വസ്തുക്കളും ഉപേക്ഷിച്ച സ്ഥലവും നേരിട്ടത്തി പരിശോധന നടത്തി. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുല മുമ്പാകെയാണ് വിചാരണ നടക്കുന്നത്. സെപ്റ്റംബര്‍ 21മുതല്‍ അടുത്ത മാസം 11വരെ തുടര്‍ച്ചയായി ഈ കേസിന്റെ വിചാരണ നടക്കും.
കൊല നടന്ന് 90ദിവസത്തിനുള്ളില്‍ തന്നെ പൊലിസ് തലശേരി കോടതിയില്‍ കുറ്റപാത്രം സമര്‍പ്പിച്ചിരുന്നു. സംഭവ ദിവസം രാവിലെ വിഷ്ണു പ്രിയയും കുടുംബവും പിതാവിന്റെ അമ്മ മരണപെട്ടതിനാല്‍ തൊട്ട് അടുത്തുള്ള തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു കഴിഞ്ഞു വിഷ്ണു പ്രിയ മാത്രം തിരികെ വീട്ടിലെത്തിയ സമയത്ത് ബൈക്കിലെത്തിയ ശ്യാംജിത്ത് മറ്റാരും കാണാതെ വീട്ടില്‍ അതിക്രമിച്ചു കയറി വിഷ്ണു പ്രിയയെ കൊലപെടുത്തി എന്നാണ് പോലീസ് കേസ്. ബന്ധുവായ ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്നത് കണ്ട്, അകത്ത് കടന്നപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേസിലെ മുഖ്യ സാക്ഷി സംഭവ സമയത്തു വിഷ്ണു പ്രിയ വീഡിയോ കോള്‍ ചെയ്ത പനമ്പാടി വിപിന്‍ രാജാണ്. കേസന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് പാനൂര്‍ സി.ഐ എം.പി. ആസാദും സംഘവുമാണ്.












Click it and Unblock the Notifications