കള്ളിന് കടുത്ത ക്ഷാമം: കണ്ണൂരിൽ കളളു ഷാപ്പുകൾ ഭൂരിഭാഗവും തുറന്നില്ല
കണ്ണൂർ: സർക്കാർ അനുമതി നൽകിയിട്ടും കള്ള് ചെത്താൻ എക്സൈസ് അനുമതി നൽകാത്തത് കാരണം ലോക് ഡൗൺ ഇളവ് ലഭിച്ചുവെങ്കിലും കള്ളുഷാപ്പുകൾ തുറക്കാനായിട്ടില്ല. സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കണ്ണൂരിലെ ഷാപ്പുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്.
ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കള്ളുചെത്തിയാൽ മാത്രമേ ആവശ്യത്തിന് കള്ള് ഉൽപ്പാദിപ്പിക്കാൻ കഴിയുകയുള്ളൂ. എന്നാൽ മൂന്ന് ദിവസം മുൻപ് മാത്രമേ ചെത്തുതൊഴിലാളികളെ തെങ്ങിൽ കയറാൻ എക്സൈസ് അനുവദിച്ചുള്ളൂ. ഇതാണ് ഷാപ്പു തുറന്നെങ്കിലും കള്ളുവിതരണം ചെയ്യാതിരുന്നതിന്റെ കാരണമായി പറയുന്നത്.

ഇതു കൂടാതെ ജില്ലയിലെ കള്ളുഷാപ്പുകളിലെ ലേല നടപടികൾ പൂർത്തിയാകാത്തതും കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് മറ്റൊരു പ്രധാന തടസമായി പറയുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ ലഭ്യത കുറവും കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ പ്രശ്നം സൃഷ്ടിക്കുന്നതായി ഷാപ്പ് ഉടമകൾ പറയുന്നു.
ജില്ലയിലെ കള്ള് ചെത്തു തൊഴിലാളികൾക്ക് തെങ്ങ് ഒരുക്കുവാൻ സമയം ലഭിക്കാത്തതാണ് കള്ളിന്റെ ലഭ്യത കുറവിന് പ്രധാന കാരണം. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കള്ള് ചെത്തിയെടുക്കുന്ന സംവിധാനം പൂർണമായും നിർത്തിവയ്ക്കാൻ എക്സൈസ് നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തോപ്പിലെ തെങ്ങിൻ കുലകൾ അഴിച്ചിടുകയും കുടം എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇവ പൂർവസ്ഥിതിയാക്കിയിട്ട് നാലു ദിവസം മാത്രമേ ആയുള്ളൂ. ഇനി പഴയപടി കള്ള് ലഭ്യമാകണമെങ്കിൽ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് നാറാത്തെ കള്ള് ചെത്തു തൊഴിലാളികൾ പറയുന്നത്. പാലക്കാട്ട് നിന്നു ജില്ലയിൽ കളള് എത്താറുണ്ടെങ്കിലും ലഭ്യതക്കുറവ് കാരണം അതിന്റെ വരവ് പൂർണമായും നിലച്ചിരിക്കുകയാണ്. ജില്ലയിൽ 385 കള്ളുഷാപ്പകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ജില്ലയിൽ 94 കള്ളുഷാപ്പുകളാണ് ബുധനാഴ്ച തുറന്നത്. മുഴുവൻ കള്ളുഷാപ്പുകളും ബുധനാഴ്ച മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിലെ ഭൂരിഭാഗം കള്ളുഷാപ്പുകളും ലേലത്തിൽ പോകാത്തതാണ് പ്രശ്നം. എഴുപതു ഗ്രൂപ്പുകളിലായി 384 കള്ളുഷാപ്പുകളാണ് ജില്ലയിലുള്ളത്. ഇതിൽ കൂത്തുപറമ്പിലെ രണ്ടും തലശേരിയിലെ ഒന്നും ഗ്രൂപ്പുകളിലായി 15 ഷാപ്പുകളുടെ വിൽപന മാത്രമാണ് നടന്നത്.
യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് ലേലം നിർത്തിവയ്ക്കുകയായിരുന്നു. ലേലം കൊള്ളാത്ത 79 ഷാപ്പുകൾ എക്സൈസ് വകുപ്പ് മാനേജ്മെന്റിലാണ് താൽക്കാലികമായി ആരംഭിക്കുന്നത്. തളിപ്പറമ്പിലെയും ശ്രീകണ്ഠപുരത്തെയും അഞ്ചുവീതവും പാപ്പിനിശേരിയിലെ മൂന്നും പയ്യന്നൂരിലെ ഒന്നും ഗ്രൂപ്പുകളിലായാണ് ഇത്രയും ഷാപ്പുകൾ. 14 ദിവസത്തേക്കാണ് താൽകാലിക സംവിധാനം.
ലേലം കൊള്ളാത്ത മറ്റു ഷാപ്പുകളും നിലവിലുള്ള ലൈസൻസികൾക്ക് താൽപര്യമില്ലെങ്കിൽ നടത്തിപ്പിന് തയ്യാറുള്ളവർക്ക് കൊടുക്കും. കുറഞ്ഞത് ഏഴു ദിവസം ഇങ്ങനെ നടത്തിപ്പിന് കൊടുക്കാം. ലേലം നടന്നില്ലെങ്കിൽ ഇത് നീട്ടി കൊടുക്കാവുന്നതാണ്. ഷാപ്പ് വിൽപന നടത്തി വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
ജില്ലയിൽ 384 ഷാപ്പുകളിലായി വിൽപ്പന തൊഴിലാളികളടക്കം 2958 തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമുണ്ട്. ഒന്നര മാസത്തിലേറെയായി ഇവർ തൊഴിൽ രഹിതരാണ്. ജില്ലയിൽ പ്രതിദിനം ശരാശരി 43,769 ലിറ്റർ കള്ളാണ് വിൽക്കുന്നത്.
കള്ള് വിൽപനക്ക് എക്സൈസ് വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവൃത്തി സമയം. ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. പാർസലായാണ് കള്ള് വിതരണം. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ളാണ് പാർസലായി നൽകുക. സാമൂഹ്യ അകലം പാലിച്ച് അഞ്ചുപേർ മാത്രമേ ക്യൂവിൽ ഉണ്ടാകാവു. സാനിറ്റൈസർ, സോപ്പ് തുടങ്ങിയ സുരക്ഷാ നിബന്ധനകളും പാലിക്കണമെന്നും എക്സൈസ് നിർദേശിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications