കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരത്ത് ഇന്നോവയില്‍ സഞ്ചരിച്ചു മൊബൈല്‍ വില്‍പന: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

തളിപ്പറമ്പ്: തളിപറമ്പ് താലൂക്കിന്റെ വിവിധ മേഖലകളില്‍വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടു മൊബൈല്‍ മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടി. ഇന്നോവയില്‍ സഞ്ചരിച്ചു മൊബൈല്‍ വഴി മാരക സിന്തറ്റിക്ക് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടു യുവാക്കള്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടിയിലായി.

india

പരിയാരം മേഖലയില്‍ സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരെയുമാണ് എക്‌സൈസ് രഹസ്യവിവരമനുസരിച്ചു വലയില്‍ വീഴ്ത്തിയത്. രഹസ്യവിവരം ലഭിച്ചതിനുസരിച്ചു കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി യേശുദാസനും സംഘവുമാണ് ഇവരെ തന്ത്രപൂര്‍വ്വം പിടികൂടിയത്. ആന്തൂര്‍ നഗരസഭയിലെ മോറാഴയിലെ കുഞ്ഞിക്കോരന്റെ മകന്‍ ഒ.വി.രഞ്ജിത്ത്, തളിപറമ്പ് കീഴാറ്റൂരിലെ പി.മധുസൂദനന്റെ മകന്‍ എം.അര്‍ജുന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.58 എച്ച് 5300 ഇന്നോവ കാറും പിടിച്ചെടുത്തു. പ്രതികളില്‍ നിന്നും മയക്കുമരുന്ന് വില്‍പന നടത്താനായി ഉപയോഗിച്ച ത്രാസും എം.ഡി. എം. എ പൊതിഞ്ഞു വില്‍ക്കാനുള്ള 25-ഓളം പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യവിവരമനുസരിച്ചാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. പ്രതികളെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ നടപടി ക്രമങ്ങള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കും. പ്രിവന്റീവ് ഓഫീസര്‍ വി.പി ഉണ്ണികൃഷ്ണന്‍, കെ.ഷജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.നിഷാദ്, സി.ജിതേഷ്, കെ. രമിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

കണ്ണൂരില്‍ മയക്കുമരുന്ന് ലഹരിവസ്തു വില്‍പനയ്‌ക്കെതിരെ എക്‌സൈസ്, പൊലിസ് സംയുക്ത പരിശോധന നടത്തിവരികയാണ്. മംഗ്‌ളൂര്. ബംഗ്‌ളൂര് എന്നീ നഗരങ്ങളില്‍ നിന്നാണ് കണ്ണൂര്‍ജില്ലയിലേക്ക് സിന്തറ്റിക്ക് മയക്കുമരുന്നുകളെത്തുന്നത്. ഇതു തടയുന്നതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്‌സൈസ്് പരിശോധനാ കേന്ദ്രം കഴിഞ്ഞ ദിവസം തുടങ്ങിയത്.

കണ്ണൂര്‍ ജില്ലയിലേക്ക്ടൂറിസ്റ്റു ബസുകളിലൂടെ സിന്തറ്റിക്കമയക്കുമരുന്ന് കടത്തുന്നുവെന്ന വിവരത്തെതുടര്‍ന്ന് പൊലിസും എക്‌സൈസും അന്തര്‍സംസ്ഥാന റൂട്ടിലോടുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

English summary
traveled in Innova and sold mobile phones: two youths were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X