ട്രോളിങ് തുടങ്ങി: വറുതിയുടെ വലയിൽ മത്സ്യത്തൊഴിലാളികൾ
കണ്ണൂർ: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കണ്ണൂർ മാപ്പിള ബേ ഹാർബറടക്കമുള്ള കണ്ണുരിലെ പ്രധാന തുറമുഖങ്ങൾ നിശ്ചലമായി ജൂൺ ഒൻപതിന് അർധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവിൽ വരുന്നത്.
ജൂലൈ 31 വരെയാണ് യന്ത്രവത്കൃത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ എല്ലാ വര്‍ഷങ്ങളിലും ട്രോളിംഗ് നിരോധനത്തിനുമുമ്പ് രണ്ട് മാസക്കാലം മത്സ്യത്തൊഴിലാളികള്‍ അടുത്ത മാസത്തേക്കാവശ്യമായ വക കണ്ടെത്താറുണ്ട്.

എന്നാല്‍ രണ്ടു വര്‍ഷമായി നേരിടുന്ന കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണും കാലംതെറ്റി പെയ്ത മഴയും തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാന്നെന്ന് മാപ്പിള ബേഹാർബറിലെ യന്ത്രവത്കൃത മത്സ്യബന്ധന വള്ള തൊഴിലാളിയും മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റുമായ വി.പി ദിനചന്ദ്രൻ പറഞ്ഞു. കടലിൽ നാൾക്കുനാൾ മത്സ്യലഭ്യത കുറഞ്ഞുവരികയാണ്. അയല മാത്രമാണ് ഇപ്പോൾ കൂടുതൽ ലഭിക്കുന്നത്. കാലവർഷ വ്യതിയാനം കാരണം മഴ കുറഞ്ഞതിനാൽ
കടലിളകുന്നില്ല. ഇതു കാരണം ഈ വരുന്ന സീസണിലും മത്സ്യം കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ വേനൽമഴയും ചുഴലിക്കാറ്റും മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചിരുന്നില്ല.
52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഇക്കാലത്ത് ദുരിതജീവിതത്തിലേക്ക് തള്ളിവിടുന്നത് കടലിനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തീരദേശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്.
ട്രോളിംഗ് കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ നാട്ടിലെത്തുമെന്നതിനാല്‍ വിപണിയില്‍ മത്സ്യക്ഷാമം കാര്യമായി ഉണ്ടാകാറില്ല. അതുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കാര്യമായ ചര്‍ച്ചകൾ നടക്കാറുമില്ല.
ജീവന് പണയംവച്ച് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ കാര്യമായ പദ്ധതികള്‍ വേണമെന്ന് ദിനചന്ദ്രൻ ആവശ്യപ്പെട്ടു. കടലിൽ മത്സ്യസമ്പത്ത് കുറയുന്നതും കാലവസ്ഥ വ്യതിയാനവും മത്സ്യതൊഴിലാളികളെ പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കുടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്. സർക്കാരിൻ്റെയും ഫിഷറിന് വകുപ്പിൻ്റെയും സഹായമില്ലാതെ മുൻപോട്ടു പോകാൻ കഴിയില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
Recommended Video
എന്നാൽ മത്സ്യത്തിന് വില കുടുന്നത് ലഭ്യത കുറവായതിനാലാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഒരു ലിറ്റർ പെട്രോളിനും ഡീസലിനുമൊക്കെ നൂറ് രൂപയോളമായി. മണ്ണെണ്ണ അനുവദിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 90 രൂപയായെന്നും പൊള്ളുംവിലാറ്റത്ത പ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.












Click it and Unblock the Notifications