ചക്കരക്കൽ നിർമ്മാണത്തിനിടെ വീടിൻ്റെ ബീം തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കണ്ണുർ: കണ്ണുരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് ബീം തകർന്നുവീണു നിർമ്മാണ തൊഴിലാളികളായ രണ്ടു പേർ ദാരുണമായി മരിച്ചു.ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആറ്റടപ്പയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെബീം തകര്‍ന്ന് വീണ് രണ്ടു തൊഴിലാളികൾ അതിനടിയിൽപ്പെട്ടു ദാരുണമായി മരിക്കുകയായിരുന്നു
നിർമാണ തൊഴിലാളിയായആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂപ്പി ക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്.ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് തകർന്നു വീണ'ബീമിനടിയിൽ കുടുങ്ങിയ തൊഴിലാളികൾ മരണമടയുകയായിരുന്നു വിവരമറിഞ്ഞ് ചക്കരക്കൽ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി ബീം യന്ത്രസഹായത്തിൽ മാറ്റി പുറത്തെടുത്ത് രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.അപകടവിവരമറിഞ്ഞ് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ദാമോദരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി.
കോൺക്രീറ്റ് ചെയ്ത ബീമാണ് തകർന്നു വീണത് കഴിഞ്ഞ ദിവസം ജില്ലയിൽ കാട്ടാമ്പള്ളിയിൽ ബീം തകർന്നു വീണെങ്കിലും തലനാരിഴയ്ക്ക് അപകടമൊഴിവായിരുന്നു. വീടിൻ്റെ മുൻവശത്തെ ബീമാണ് തകർന്നു വീണത്. ചക്കരക്കൽ സി.ഐ സത്യനാഥൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോൺക്രീറ്റിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications