സാമ്പത്തിക തട്ടിപ്പ് ആരോപണം: എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിജിലന്‍സ് സംഘം പരിശോധിക്കും.
Recommended Video

ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു കോടി രൂപയിലധികം ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കണ്ണൂര്‍ കോട്ട നവീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പദ്ധതി. ഡിടിപിയിയുമായി ചേര്‍ന്ന് വലിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്ക് പിടിച്ചായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ഒരു കോടി രൂപയാണ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചെലവഴിച്ചത്. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിടിപിസിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ചില ഫയലുകള്‍ ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ റെയ്ഡ്.
സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications