Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പിനിശേരി-തുരുത്തി-വളപട്ടണം പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി തുടങ്ങി

കണ്ണൂര്‍: ദേശീയ പാതയില്‍ പാപ്പിനിശേരി - തുരുത്തി - വളപട്ടണം പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലം പ്രവൃത്തി തുടങ്ങി. ാലത്തിന്റെ ജോലികള്‍ സുഗമമായി നടത്താന്‍ തയാറാക്കിയ ബാര്‍ജ് പുഴയിലിറക്കി. നിലവില്‍ വളപട്ടണം പുഴക്ക് കുറുകെ തളിപ്പറമ്പ്-കണ്ണൂര്‍ ദേശീയപാതയിലെ വളപട്ടണം പാലത്തെക്കാള്‍ ഏറെ നീളമുള്ളതാണ് പുതിയ പാലം. വളപട്ടണം പുഴയില്‍ 32 മീറ്റര്‍ താഴ്ചയില്‍ പൈലിങ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്.

തുരുത്തിയില്‍ പുഴയിലെ മണ്ണിടല്‍ പൂര്‍ത്തിയായി. പാലത്തിന്റെ നീളത്തിന് കണക്കാക്കി പുഴയിലെ 12 തൂണുകളുടെ പൈലിങ്ങ് ജോലികള്‍ നടന്ന് വരികയാണ്. പാലത്തിന്റെ മധ്യഭാഗത്തിലുള്ള ഒരു സ്പാന്‍ 50 മീറ്റര്‍ നീട്ടുന്നതിനും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിന് ഏറ്റവും ഉയര്‍ന്ന വെള്ളപ്പൊക്കമുണ്ടായ നിലവാരത്തില്‍ നിന്നും ആറ് മീറ്റര്‍ ഉയര്‍ത്തുന്നതിനുമുള്ള സംവിധാനമൊരുക്കും.

KANNUR

ഇതിനോടൊപ്പം മറ്റ് സ്പാനുകളും സമാനമായ രീതിയില്‍ ഉയര്‍ത്തുമ്പോള്‍ നീളത്തിലും മാറ്റമുണ്ടാകും. പാലത്തിന്റെ പഴയ രൂപരേഖ പ്രകാരം നീളം 578 മീറ്റര്‍ ആയിരുന്നു. എന്നാല്‍ പുതിയ രൂപരേഖയില്‍ 700 മീറ്ററായി കൂടും. പുതിയ പാലത്തിന്റെ സ്പാനുകളും അേ്രപാച്ച് റോഡുകളുടെ നീളവുമടക്കം പാലത്തിന്റെ നീളം ആകെ ഒരു കി.മീ ആയി കൂടും. പഴയ എസ്റ്റിമേറ്റ് തുക 130 കോടിയായിരുന്നത് പുതിയ അലൈന്‍മെന്റ് പ്രകാരം 190 കോടി രൂപയാകും.

കോട്ടക്കുന്ന് ഭാഗത്തും തുരുത്തി ഭാഗത്തുമായി കരയില്‍ 16 തൂണുകളുടെ നിര്‍മാണം നടന്ന് വരികയാണ്. തുരുത്തിയില്‍ നിന്നും കോട്ടക്കുന്നിലേക്ക് പാലത്തെ ബന്ധിപ്പിക്കുമ്പോള്‍ പുതിയതെരു -കാട്ടാമ്പള്ളി റോഡ്, കീരിയാട് എന്നിവിടങ്ങളില്‍ പാലത്തിന് അടിഭാഗത്തായി അടിപ്പാതയും നിര്‍മിക്കും. തുരുത്തി പുഴയില്‍ പാലത്തിന്റെ ജോലികള്‍ക്ക് സാമഗ്രികള്‍ കൊണ്ട് പോകുന്നതിനും ക്രെയിന്‍ ബാര്‍ജില്‍ എടുത്ത് വെച്ച് പുഴയിലെ പൈലിംഗ് നടത്തുന്നതിനും വേണ്ടി നിര്‍മ്മിച്ച പരശുരാമ എന്ന ബാര്‍ജ് തുരുത്തിയിലെ വളപട്ടണം പുഴയില്‍ ഇറക്കി.

ഇനി ഇരുവശവുമുള്ള പുഴയിലെ പാലത്തിന്റെ ജോലികള്‍ കൂടുതല്‍ വേഗത്തിലാകും. പാലം നിര്‍മ്മിക്കുന്നതിന് ആദ്യം ഉണ്ടാക്കിയ രൂപരേഖ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് മാസങ്ങളായി പാലം നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ ആയിരുന്നു. എന്നാല്‍ പുതിയ രൂപരേഖക്ക് ഏതാനും ദിവസം മുന്‍പാണ് അന്തിമ അനുമതി ലഭിച്ചത്. തുടര്‍ന്നാണ് പാലം നിര്‍മ്മാണ പ്രവൃത്തിക്ക് വേഗം കൂട്ടിയത്.

കണ്ടല്‍ വനമേഖല ഉള്‍പ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയാണ് വളപട്ടണം പുഴ വരെ വേളാപുരം ദേശീയ പാത മുതല്‍ തുരുത്തി വരെ റോഡ് നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് നിരവധി യന്ത്രസാമഗ്രികളും സ്ഥലത്ത് എത്തിച്ചിരുന്നു. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഹട്ടുകളും നിര്‍മ്മാണത്തിനുള്ള വിവിധ തരം സാമഗ്രികളുടെ സംഭരണശാലയും ഒരുക്കി.

കോണ്‍ക്രീറ്റ് പാനല്‍ സാമഗ്രികളുടെ നിര്‍മ്മാണവും തുരുത്തി കേന്ദ്രമായാണ് നടക്കുന്നത്. രാവും പകലും നൂറു കണക്കിന് തൊഴിലാളികളാണ് ഈ മേഖല കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുന്നത്. പാലം നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി പ്രദേശത്ത് കരഭാഗത്ത് വേഗത്തില്‍ പൈലിങ്ങ് പ്രവൃത്തികളും ബെര്‍ജിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പാലത്തിന്റെ രൂപരേഖക്ക് ഇന്‍ ലാന്റ് നാവിഗേഷന്റെ നിബന്ധനകള്‍ വന്നതോടെയാണ് ആദ്യ ഡിപിആര്‍ അനുസരിച്ചുള്ള രൂപ രേഖയില്‍ കാര്യമായ മാറ്റം വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

പാലം പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ദേശീയപാത പ്രാവര്‍ത്തികമാകുന്നതോടെ പാപ്പിനിശേരി മുതല്‍ കണ്ണൂര്‍ വരെയുള്ള കടുത്ത വാഹനകുരുക്ക് പൂര്‍ണ്ണമായും ഒഴിവാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+