'മോഹൻലാലിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ചിലർ പറഞ്ഞു, എന്നാൽ അദ്ദേഹം അൻസിബയെ ചേർത്തുനിർത്തി'; ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ശ്വേതാ മേനോൻ അധ്യക്ഷയായ ഭരണസമിതി രാജിവച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാൽ അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ പ്രശംസിച്ച അദ്ദേഹം അൻസിബയെയും പുകഴ്ത്തി.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
കാത്തു കാത്തിരുന്ന അമ്മയുടെ ജനറൽ ബോർഡ് കഴിഞ്ഞ ഞായറാഴ്‌ച കഴിഞ്ഞല്ലോ. നാടോടിക്കാറ്റിൽ പറഞ്ഞതുപോലെ, പവനായി ശവമായി എന്ന് പറഞ്ഞ കണക്കായി, പറഞ്ഞു വിടാതെ തന്നെ അമ്മയുടെ 17 ഭരണകർത്താക്കൾ 10 മാസത്തെ ഭരണം കൊണ്ട് തന്നെ തങ്ങളുടെ വൈഭവം തെളിയിച്ച് അംഗങ്ങൾക്ക് സ്വർണ കരണ്ടിയിൽ വിളമ്പി വയറു നിറഞ്ഞ ശേഷം രാജി പ്രഖ്യാപിച്ച് പിൻവാങ്ങി പോയി. എനിക്ക് ഇനി കരിനാക്ക് എങ്ങാനും ഉണ്ടോ? കൂതറകളെ ചവിട്ടി പുറത്താക്കണമെന്ന് നമ്മൾ ഒരു എപ്പിസോഡ് ചെയ്‌തു, അതുപോലെ തന്നെ സംഭവിച്ചു.

പിന്നിൽ നിന്ന് കുത്തി, മുന്നിൽ നിന്ന് തടവി എന്നൊക്കെ എന്തൊക്കെയോ പറയുന്നുണ്ടായുന്നു. രാജി പ്രഖ്യാപിച്ച് പോയെന്ന്. തെറ്റ് ചെയ്‌തിട്ടില്ല എങ്കിൽ, ജനറൽ ബോഡിയിൽ തന്റെ ഭാഗം ക്ലിയർ ചെയ്‌തു അംഗങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു, അതുണ്ടായില്ല. അവിടെ നിന്നാൽ ചോദ്യശരങ്ങൾ കൊണ്ട് അംഗങ്ങൾ കൊത്തിപ്പറക്കും എന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ ആകണം. ഞങ്ങൾ പോണെന്നും പറഞ്ഞ് ഇറങ്ങിപ്പോയി.
അമ്മയുടെ വൈസ് പ്രസിഡന്റ് ആണത്രേ ഒരു മാഡം. ക്യാമറകൾക്ക് മുന്നിൽ തന്റെ തെമ്മാടിത്തരങ്ങളെ പക്ഷം പിടിക്കലുകളെ ന്യായീകരിച്ച് വശം കെട്ട് വശം കെട്ട് അംഗത്വം പോലും വേണ്ട എന്ന് പറഞ്ഞു പോയ ഭവതി ഇന്നലെയോ മറ്റോ ഒരു ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടത്രേ. അതിൽ ആരെയൊക്കെയോ അസഭ്യം പറഞ്ഞ കൂട്ടത്തിൽ എന്നെയും എന്തൊക്കെയോ മോശമായി പറഞ്ഞത്രേ. വിനാശകാലേ വിപരീത ബുദ്ധി അത്രമാത്രമേ ഞാൻ അതിന് മറുപടി പറയുന്നുള്ളൂ.
എന്നെ പുച്ഛിക്കാൻ പറ്റുന്നതൊന്നും ഞാൻ ജീവിതത്തിൽ ചെയ്യില്ല. ജീവിതം എന്നും എനിക്ക് പോരാട്ടമാണ്. കാശില്ല എന്ന കാരണത്താൽ ആത്മാഭിമാനം വിറ്റ് ദിനേശ് ഒരിക്കലും ജീവിക്കില്ല. കാശിനായി ആരെയെങ്കിലും വളച്ചെടുത്ത് പല പല ദാരിദ്ര്യം പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിയിട്ട് കാശ് തിരിച്ചു ചോദിക്കുമ്പോൾ കിടന്നു കിടക്ക് തീർക്കാം എന്ന് ഇതുവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല.
രാവിലെ എണീറ്റ് ഹിന്ദുക്കൾ ഇടുന്നതിനേക്കാൾ വലിയ 10 പൊട്ട് തൊട്ട്, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരിയാണ് എന്ന് പ്രഖ്യാപിച്ച്, ആളുകളെ വലിപ്പിക്കാൻ ഇറങ്ങിയതിന്റെ ഫലം കണ്ടില്ലേ? തിരഞ്ഞെടുക്കുന്ന പുതിയ അമ്മയുടെ കമ്മിറ്റി, ശക്തമായ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ആരുടെയും തൊഴിൽ നിഷേധിക്കാൻ ഇവിടെ നിയമമില്ല. എന്നാൽ ആർക്കും ഞാൻ തൊഴിൽ ചെയ്യാൻ പറ്റില്ല എന്ന് പറയാനുള്ള അവകാശമുണ്ട്. അതാണ് മനസിലാക്കേണ്ടത്.
അമ്മയുടെ അംഗത്വം ഉപേക്ഷിക്കുന്നവരോടൊപ്പം. അഭിനയിക്കാൻ ഞങ്ങൾ ഇല്ല എന്ന് പറയാൻ ഇവിടെ നിയമം ഫൈൻ അടിക്കുകയൊന്നുമില്ല. പറയണം എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ അമ്മയെ പുച്ഛിച്ച്, വെട്ടിച്ച്, പുറത്തുപോയരെ വച്ച്, സിനിമകൾ ചെയ്യൂ. ഞങ്ങൾ അതിൽ വരുന്നില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞങ്ങൾ, ഞാൻ അഭിനയിക്കുന്നില്ല എന്ന് എനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിൽ തൊഴിൽ ലംഘനം ഒന്നും വരില്ല.
അമ്മയുടെ ജനറൽ ബോഡിക്ക് ഉറപ്പായും തലയെടുപ്പുള്ളവർ എല്ലാവരും ഉണ്ടാകണം എന്നതിനാലാണ് ജൂലൈ 28ന് വയ്ക്കാനിരുന്ന ജനറൽ ബോഡി ജൂൺ 21ന് ആക്കിയത്. എന്നിട്ടും മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി കുറെ നോട്ടബിൾ ആയവർ വരാതെ മാറുന്നു. ഞാൻ വിദേശത്ത് ഷൂട്ടിങ്ങിലാണ് എന്നൊക്കെ മമ്മൂട്ടിക്ക് ന്യായം പറയാം. പക്ഷേ ഷൂട്ടിങ്ങിന് പോകും മുമ്പ് അറിഞ്ഞതല്ലേ, ജനറൽ ബോഡി താങ്കളൊക്കെ ഈ സമയത്ത് മാറി നിന്നത് ഒട്ടും ന്യായീകരിക്കാവുന്ന കാര്യമല്ല എന്ന് ഞാൻ പറയും.
എന്തായാലും, മോഹൻലാൽ അഭിനന്ദനം അർഹിക്കുന്നു. തലപ്പത്തുള്ളവരെല്ലാം ചക്കളത്തി പോരാട്ടം കാണാനില്ല എന്ന ചിന്തയിൽ ഓടി ഒളിച്ചപ്പോഴും, ഒട്ടും പതറാതെ, ലാൽ വരുകയും, പാച്ചപ്പ് ചെയ്‌ത്, നമ്മൾ ഒന്നിച്ചു പോകേണ്ടതിന്റെ ആവശ്യകതയെ പറ്റി അംഗങ്ങളെ ഓർമ്മിപ്പിച്ചത് വലിയ കാര്യമായി എന്ന് ഞാൻ പറയും. മോഹൻലാൽ കൂടി ഇല്ലായിരുന്നുവെങ്കിൽ, 17 കമ്മിറ്റി മെമ്പർമാരും തല്ലു വാങ്ങി കൂട്ടിയേനെ എന്നാണ് എനിക്ക് ഇന്നലത്തെ ജനറൽ ബോഡിയെ പറ്റി പലരും എന്നോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത്.
മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ നല്ല അടി വാങ്ങിച്ചേനെ, ചിലപ്പോൾ. എനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നിയത്, പ്രായം കൊണ്ട് ചെറിയവളായ അൻസിബ എന്ന കുട്ടിയെ മോഹൻലാൽ ജനറൽ ബോഡിയിൽ ചേർത്ത് പിടിച്ചതാണ്. അങ്ങനെ ചെയ്യുന്ന ആളല്ല മോഹൻലാൽ. അവിടെയും ഇവിടെയും തൊടാതെ, നിലപാടാകും മോഹൻലാൽ സ്വീകരിക്കുക. കെട്ടും പറ്റും തീർത്ത ചില ഇടപാടുകൾ, വർഷങ്ങളായി ഉള്ളതിനാൽ, തന്റെ ദേഹത്ത് ചെളിവാരി എറിയാതിരിക്കാൻ, അൻസിബയെ കൈവിട്ട്, എതിർപക്ഷത്ത് അവളെ കൊത്തിവലിക്കാൻ നിൽക്കുന്നവർക്കായി, ലാൽ നിലപാട് എടുക്കുമെന്ന് ഒന്നിലധികം അമ്മ അംഗങ്ങൾ എന്നെ വിളിച്ച് പറഞ്ഞിരുന്നു.
ലാലേട്ടനെ വിശ്വസിക്കാൻ ഒക്കില്ല. പുള്ളിക്ക് പഴയ ചില കെട്ടും പറ്റിയും ഒക്കെ ഉള്ളതുകൊണ്ട്, ഈ കുട്ടിയുടെ കൂടെ നിന്നാൽ അവർ ചിലപ്പോൾ അതൊക്കെ എടുത്ത് വാരി വലിച്ച് റോഡിൽ ഇടും. പരസ്യം ആക്കും. അത് പേടിച്ച് അദ്ദേഹം എതിർപക്ഷത്തിന്റെ കൂടെ നിൽക്കാനാണ് സാധ്യത എന്നൊക്കെ തന്നെ പറഞ്ഞു. ആരെയും പറ്റിച്ചു തിന്നുന്ന ഒരു ജീവി, പരസ്യമായി മോഹൻലാലിനെ വിമർശിക്കാൻ പോലും മടിക്കാത്ത തൊലിക്കട്ടിയുള്ളവളാണ്. ആരെയും പോരൻ വിളിക്കുന്ന ഈ അലവലാതി, എന്തും ആരെയും പറയും.
കഴിഞ്ഞ 10 മാസത്തിനിടെ, ആരെയെല്ലാം ഈ തൈക്കളവി, തെറിവിളിക്കുന്നത്, കേട്ടതുമാണല്ലോ. പക്ഷേ മോഹൻലാൽ തിരുവനന്തപുരത്തുകാരന്റെ നട്ടല്ല് കാണിച്ചു എന്ന് ഞാൻ പറയും. നല്ല അഭിമാനിയായ അച്ഛന്റെ മകനാണ് ഞാൻ എന്ന് മോഹൻലാൽ ഇന്നലെ ജനറൽ ബോഡിയിൽ തെളിയിച്ചു. അമ്മയുടെ ജനറൽ ബോഡി ഉദ്ഘാടനത്തിന് വിളക്ക് കൊളുത്താൻ സ്‌റ്റേജിൽ കയറിയ മോഹൻലാൽ, ഇരട്ടരില്ലാതെ എന്താ പറയുക, തിരഞ്ഞെടുത്തിട്ടും, കൊത്തിക്കീറി വലിക്കാനും, അപഖ്യാതികൾ കൊണ്ട് തളർത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ, ഹൃദയവേദനയോടെ തന്റെ സ്ഥാനം രാജിവെച്ച അൻസിബയെ, കഴിഞ്ഞ 13 വർഷമായി തന്നെ മൂന്ന് ഭാഗം സിനിമകളിൽ അച്ഛാ എന്ന് വിളിച്ച അഞ്ജുവിനെ, സ്‌റ്റേജിൽ വിളിച്ചു കയറ്റുക മാത്രമല്ല, അവളെ കൊണ്ട് ഒരു തിരി കത്തിക്കുക കൂടി ചെയ്‌തതാണ് അമ്മയുടെ ജനറൽ ബോഡിയുടെ ഗതി മാറ്റിമറിച്ചത് എന്ന് ഞാൻ പറഞ്ഞു.
മോഹൻലാൽ വലിയ കാര്യമാണ് അത് ചെയ്‌തത്. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറാക്കിയവർക്ക് മോഹൻലാലിന്റെ ഈ പ്രവർത്തി കരുത്തു പകർന്നു. അൻസിബയെ പുറത്താക്കിയിരിക്കും എന്ന് വീണ്ടും പറഞ്ഞ ദേഹം മുഴുവൻ നാക്കുള്ള കൂതറകൾക്ക് വല്ലാത്തൊരു അടി നൽകാനായി മോഹൻലാലിന്റെ ഇന്നലത്തെ ഈ ചുവടുവയ്പ്പ്. തന്റെ സംഘടനയുടെ മോശം അവസ്ഥയിൽ നിന്ന് അമ്മയെ രക്ഷിക്കാൻ ഉതകുന്ന ശക്തമായ നീക്കമായിരുന്നു ഇന്നലെ ജനറൽ ബോഡി നടക്കുന്നിടത്ത് മോഹൻലാലിന്റെ. ഏതവളെങ്കിലും അൻസിബയെ സ്‌റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ, അപശബ്‌ദമോ ഗോഗോ വിളിയോ നടത്തിയിരുന്നുവെങ്കിൽ, അടി പാഴ്‌സലായി കിട്ടിയേനെ എന്നത് ഉറപ്പായിരുന്നു ചില നടികൾ തന്നെ അതിനായി തയ്യാറായി നിന്നിരുന്നു.
ഇതാണ് ഞാൻ അറിഞ്ഞ ഒരു വിവരം. ദേഹം മുഴുവൻ നാക്കുള്ള ഏതവളെങ്കിലും കയറി അൻസിബയെ മോഹൻലാൽ സ്‌റ്റേജിലേക്ക് വിളിച്ചപ്പോൾ, അവളെ കേറ്റാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് അപശബ്‌ദം ഉണ്ടാക്കിയിരുന്നെങ്കിൽ, ഇന്നലെ വലിച്ചു കീറിയേനെ. അമ്മയിലെ ചില നടിമാരതിന് റെഡിയായി നിന്നിരുന്നു. നല്ല ആരോഗ്യമുള്ള നല്ല ഹൈറ്റ് ഉള്ള നടിമാർ. രണ്ട് അടി അടിച്ചു കൊടുത്താൽ എട്ടായി കറങ്ങുന്ന അത്രയും ആരോഗ്യമുള്ള മൂന്നാല് പേര് റെഡിയായിട്ടാണ് അവിടെ നിന്നിരുന്നത് എന്ന് ഞാൻ അറിയുന്നു. അത്രയ്ക്കും രോഷം പലർക്കും ഈ അലവലാതികളോട് ഉണ്ടായിരുന്നു.














Click it and Unblock the Notifications