ബിജെപിയെ വിവാദ പ്രതിസന്ധിയിലാക്കി അവസാന ദിനം: കൈക്കൂലി വീഡിയോയും പ്രസ്താവനയും തിരിച്ചടി
ബെംഗളൂരു: ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശമായി. 224 അംഗ നിയമസഭയിലേക്ക് നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. കോണ്‍ഗ്രസിനും ബിജെപിക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ ഇത്തവണ നടക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുവരാന്‍ ബിജെപിയും ശക്തമായ പോരാട്ടം നടത്തുമ്പോള്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് ജനതാദള്‍ എസിന്റെ പ്രതീക്ഷ. നാല്‍പ്പതോളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍ സെക്യുലര്‍. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.
ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെത്തി പ്രചരണം കൊഴുപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കളായിരുന്നു കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്. മറുഭാഗത്ത് പ്രധാന മന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്.

പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു. അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി. വികസനമോ ജനകീയ പ്രശ്‌നങ്ങളോ ഉയര്‍ത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോണ്‍ഗ്രസിന്. കര്‍ഷകരുടെ പിന്തുണയിലാണ് ജനതാദള്‍ -എസിന്റെ പ്രതീക്ഷ.

തൂക്കുസഭയായിരിക്കുമെന്ന സര്‍വേഫലത്തില്‍ സന്തോഷിക്കുന്നതും അവരാണ്. ജനതാദള്‍ -എസിന്റെ പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാവില്ലെന്ന് എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ മണ്ഡലങ്ങള്‍ - 224 തിരഞ്ഞെടുപ്പ് നടക്കുന്നത് - 223 വോട്ടര്‍മാര്‍ - 5.12 കോടി സ്ത്രീ വോട്ടര്‍മാര്‍ - 2.44 കോടി സ്ഥാനാര്‍ഥികള്‍ - 2655 സ്വതന്ത്രര്‍ - 1155 വനിതാ സ്ഥാനാര്‍ഥികള്‍ - 219 വോട്ടെടുപ്പ് - മേയ് 12 വോട്ടെണ്ണല്‍ - മേയ് 15.വോട്ടെടുപ്പ് നടക്കുന്നതിനെ മുന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ നിശ്ചയിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണം അവസാനിപ്പിച്ചത്. ഫലം പോലും വരും മുമ്പെ കൊട്ടിക്കലാശത്തിനിടെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ശ്രീരാമുലു.

ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നുള്ള കൈക്കൂലി-അഴിമതി ആരോപണങ്ങളില്‍ കുരുങ്ങി കിടക്കുന്ന റെഡ്ഡി സഹോദരന്‍മാരുടെ അവകാശവാദത്തെ തള്ളിക്കളയാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണവും വന്നു. കര്‍ണാടകത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ഉപമുഖ്യമന്ത്രിയാകുമെന്ന ഖനിരാജാവ് ജനാര്‍ദന റെഡ്ഡിയുടെ ഉറ്റമിത്രമായ ബി.ശ്രീരാമലുവിന്റെ അവകാശവാദം ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടി തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെയാണ് ശ്രീരാമലുവിനും റെഡ്ഡി സഹോദരന്‍മാര്‍ക്കുമെതിരെ കൈക്കൂലി ചര്‍ച്ച വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications