ആതിരയുടെ ആത്മഹത്യ: പ്രതി അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി
കാസർകോട്: ആതിര മുരളീധരൻ (26) ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾക്കെതിരെ പോലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് വീട്ടിനുള്ളിൽ ആതിരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി അരുണും ആതിരയും സൗഹൃദത്തിലായിരുന്നു. പിന്നീട് അരുണുമായുള്ള സൗഹൃദം ആതിര ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ ആതിരയെ അധിക്ഷേപിക്കാൻ തുടങ്ങിയത്. ശനിയാഴ്ച ഇയാൾക്കെതിരെ ആതിര പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നുവെന്നും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് ആതിര ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ അരുൺ ഒളിവിൽ പോയി.
ഇന്ന് രാവിലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ലോഡ്ജ് അധികൃതരാണ് പോലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ യുവാവിനെക്കുറിച്ച് സംശയം തോന്നിയതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് പോലീസ് കോട്ടയം പോലീസിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അരുൺ ആണ് മരിച്ചത് കോട്ടയം പോലീസ് ആണ് സ്ഥിരീകരിച്ചത്. അതേസമയം, ലോഡ്ജില്‍ മുറിയെടുക്കാനായി ഇയാള്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു വിലാസം ആയിരുന്നു നൽകിയതെന്നാണ് സൂചന.












Click it and Unblock the Notifications