മധ്യപ്രദേശിലെ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളിയായ കന്യാസ്ത്രീയുടെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും
കാസര്‍കോട്: മധ്യപ്രദേശിലെ ജഗദല്‍പൂരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി കന്യാസ്ത്രീയുടെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും. കാസര്‍കോട് കണ്ണിവയലിലെ മടുക്കാങ്കല്‍ ജോസഫിന്റയും പരേതയായ ഏലിയാമ്മയുടെയും മകള്‍ സിസ്റ്റര്‍ ജയ്‌സ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച ആറോടെയായിരുന്നു അപകടം.
ആദിവാസി കുട്ടികള്‍ക്കുവേണ്ടി സ്ഥാപിച്ച ഹോസ്റ്റല്‍ കെട്ടിടം കൂദാശചെയ്ത് മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ജദല്‍പ്പൂരിന് 15 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡില്‍നിന്ന് തെന്നിമാറി മരത്തില്‍ ഇടിച്ചാണ് അപകടം.

ദീനബന്ധു സഭാംഗമായ സിസ്റ്റര്‍ ജയ്‌സ് അടുത്തിടെയാണ് ജഗദല്‍പ്പൂരിലേക്ക് സ്ഥലംമാറിയെത്തിയത്. സംസ്‌കാരം ജുലൈ ഒന്നിനു രാവിലെ 9.30 ന് ജഗദല്‍പൂര്‍ ബിഷപ് ഹൗസ് സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങള്‍: ചെറിയാന്‍ മടുക്കാങ്കല്‍ (കേരള കോണ്‍ഗ്രസ്എം ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ്), റോസക്കുട്ടി, സാലി, ലൗലി, ജോമി, സിസ്റ്റര്‍ മിനി (യുഎസ്).












Click it and Unblock the Notifications