കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ കളക്ടറെ തള്ളി കാസർഗോട്ടെ കൊറോണ ബാധിതൻ: കള്ളക്കടത്ത് ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങി!!

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: തന്നെ കുറിച്ച് വ്യാപാകമായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കെ വി ഡോ 19 ബാധിതനായ കാസർകോട് സ്വദേശി പറഞ്ഞു. ഐസോലോഷൻ വാർഡിൽ കഴിയുന്ന ഇദ്ദേഹം ഒരു സ്വകാര്യ ചാനലിന് ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. നാട്ടിലെത്തിയ ശേഷം താൻ സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ച് തുറന്നു പറയുന്നില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെയും കലക്ടറുടെയും വാദഗതികൾ തെറ്റാണ്. ഗൾഫിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയതിനു ശേഷം കോഴിക്കോട്ടെ രണ്ട് ജ്വല്ലറിയിൽ പോയിട്ടില്ല. എന്നാൽ ലോഡ്ജിൽ താമസിച്ചുവെന്നത് ശരിയാണ്. ഗൾഫിൽ നിന്നും സാധനങ്ങൾ കൊണ്ടുവന്ന് വിൽക്കുന്ന ബിസിനസാണ് ചെയ്തു വരുന്നത്. അതിന്റെ ആവശ്യങ്ങൾക്കായാണ് അവിടെ തങ്ങിയത്.

സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുത്, കടുത്ത നിയന്ത്രണം!സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുത്, കടുത്ത നിയന്ത്രണം!

 പങ്കെടുത്തത് ഈ പരിപാടികളിൽ

പങ്കെടുത്തത് ഈ പരിപാടികളിൽ


കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയോ ആരെയും കാണുകയോ ചെയ്തിട്ടില്ല. അവിടുന്ന് മംഗളൂരുവിൽ പോയിട്ടില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ മൊബെൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്തു ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും ഇദ്ദേഹം പറയുന്നു. താൻ ഒരു വിവാഹത്തിലും ഗൃഹപ്രവേശനത്തിലും മറ്റൊരു ചടങ്ങിലും ക്ലബിന്റെ ഫുട്ബോൾ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

എംഎൽഎമാരെ കണ്ട് സംസാരിച്ചു

എംഎൽഎമാരെ കണ്ട് സംസാരിച്ചു

15 വയസുകാരനായ മകനോടൊപ്പം മുറിയിലാണ് കിടന്നുറങ്ങിയത്. പനി വന്നപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിനിടെയിൽ രണ്ട് എംഎൽഎ മാരെയും അവിചാരിതമായി കണ്ട് സംസാരിച്ചട്ടുണ്ടെന്നും ഈ കാര്യങ്ങളെല്ലാം ആരോഗ്യ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്നാൽ കൊറോണ ബാധിതനായ ഇയാൾ രോഗമുണ്ടെന്ന് അറിഞ്ഞിട്ടും മന: പൂർവ്വം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.

കസ്റ്റംസ് അന്വേഷണം

കസ്റ്റംസ് അന്വേഷണം


എന്നാൽ കോവിഡ് 19 സ്ഥിരീകരിച്ച ഇയാൾക്കതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വർണക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസും നൽകിയിട്ടുണ്ട്. ഐസൊലേഷൻ കഴിഞ്ഞാൽ ഉടൻ എരിയാൽ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് കമീഷണർ അറിയിച്ചിട്ടുണ്ട്.

 സ്വർണ്ണക്കടകൾ സന്ദർശിച്ചു

സ്വർണ്ണക്കടകൾ സന്ദർശിച്ചു


കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം ഇയാൾ ചില സ്വർണ്ണക്കടകൾ സന്ദർശിച്ചതായും മംഗലാപുരത്തു പോയതായും വിവരം ലഭിച്ചിട്ടുണ്ട്. സ്വർണ കള്ളക്കടത്ത് സംഘവുമായി ഇയാൾക്കുള്ള ബന്ധം തെളിഞ്ഞതായും കസ്റ്റംസ് അധികൃതർ പറഞ്ഞു. തന്‍റെ ബാഗ് കളഞ്ഞു പോയെന്നാണ് ഇയാള്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. പാസ്പോര്‍ട്ട് തി രിച്ചു വാങ്ങിയിട്ടുമില്ല. പ തിനൊന്നാം തിയ്യതി കരിപ്പൂ രി ലെ ത്തി യ ഇയാള്‍ ഹോട്ടലുകളിലും വിവിധ ജ്വല്ലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചിരുന്നതായാണു വിവരം.

കസ്റ്റംസ് നിരീക്ഷണത്തിൽ

കസ്റ്റംസ് നിരീക്ഷണത്തിൽ

കൊറോണ ബാധിതനായ ഏരിയാൽ സ്വദേശി കുറച്ചുകാലമായി കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ കാസര്‍ഗോഡ് ജില്ലയിൽ കോവി ഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം നിരീ ക്ഷണത്തിലുള്ളത് 694 പേരാണ്. ഇതില്‍ 15 പേ ര്‍ ആശുപത്രികളിലും 679 പേര്‍ വീടുകളിലുമാണ് ഉള്ളത്.

രണ്ട് പേർ കൂടി നിരീക്ഷണത്തിൽ

രണ്ട് പേർ കൂടി നിരീക്ഷണത്തിൽ

പുതുതായി രണ്ടു പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പുതുതായി 41 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധന യ്ക്ക യച്ചിട്ടുണ്ട്. 107 പേരുടെ പരിശോധനാഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ ആറുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച എട്ടുപേര്‍ ആശുപ ത്രി നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 54പേരെ പുതുതായി തിരിച്ചറിഞ്ഞു നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

English summary
Corona patient denies allegationof travel history against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X