കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നഷ്ടമായ പണത്തെക്കാളും ആ രേഖകളാണ് തിരിച്ചു കിട്ടേണ്ടത്, അതിന് ജീവനെക്കാൾ വിലയുണ്ട്': ദ​യാബായി

Google Oneindia Malayalam News

കാസർകോട് : പണവും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി. തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി ദയാബായി പറഞ്ഞു.

നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോൾ ആണ് ബാഗ് നഷ്ടമായത് എന്നാണ് ദയാബായി വ്യക്തമാക്കിയത്. ഒക്ടോബർ 12നാണു മോഷണം നടന്നത്.

daya new

ഈ ആപ്പുകള്‍ നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണംഈ ആപ്പുകള്‍ നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിന് ഇടയിലായിരുന്നു ഈ സംഭവം ഉണ്ടായത്. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നും ദയാബായി പറഞ്ഞു.

നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടത്. ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു ജീവനെക്കാൾ വിലയുണ്ട്.

ഭര്‍ത്താവ് അയച്ച പണമെടുത്ത് ലുഡോ കളിച്ചു; പൈസ തീര്‍ന്നപ്പോള്‍ സ്വയം പണയപ്പെടുത്തി യുവതി

കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണു പഴ്സിലെ പണം എന്നും ദയാബായി പറഞ്ഞു.

നിരാഹാരത്തിനിടെ വൈകിട്ട് 4ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്സിലുണ്ടായിരുന്നു.

തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?. ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസുകാർ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല- ദയാബായി പറഞ്ഞു.

കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ നിരാഹാര സമരത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിരുന്നു എന്ന് നേരത്തെ ദയാബായി പറഞ്ഞിട്ടുണ്ട്. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദയാ ബായ് പോലീസിനെതിരെ രം​ഗത്തെത്തിയത്.

ഇപ്പോൾ താൻ അനുഭവിക്കുന്ന മുട്ടിന്റെ വേദന എൻഡോ സൾഫാൻ സമരത്തിൽ പങ്കെടുത്തതിന് പോലീസ് തന്ന സമ്മാനമാണെന്ന് ദയാബായി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം ഇരുന്നിട്ടു പോലും ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉള്ള വേദന ഭയങ്കരമാണ്.

കാസർകോട്ടെ എൻഡോ സൾഫാൻ ദുരിതക ബാധിതർക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിൽ പങ്കെടുക്കുമ്പോൾ എന്നും ഡോക്ടർമാർ വന്നു പരിശോധന നടത്തുമായിരുന്നു. അവർ കുഴപ്പമില്ലെന്ന് പറയുമ്പോഴും പോലീസുകർ നിർബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുമായിരുന്നു എന്നും ദയാബായി നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ചടങ്ങ് എന്ന പോലെയാണ് പലപ്പോഴും പോയിരുന്നത് എന്നും പറഞ്ഞു.

English summary
Dayabai said that she lost her dairy and 70000 rupees, here is what she requested to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X