കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനകൾ വീണ്ടും തിരച്ചെത്തി; കർഷകർ ദുരിതത്തിൽ, വനംവകുപ്പിനെതിരെ നാട്ടുകാർ

Google Oneindia Malayalam News

കാസർഗോഡ്; ആനക്കൂട്ടം , കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. കാട്ടാനകളെ തുരത്തുന്നതിൽ അധികൃതർ കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. നേരത്തേ ഇവിടെ നിന്ന് കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമങ്ങൾ കർമ്മ സേനയുടെ നേതൃത്വത്തിൽ നടന്നിരുന്നു. എന്നാൽ ആനകളെ വേലിക്കു അപ്പുറം കടത്തുന്നതിൽ അവസാനഘട്ടത്തിൽ കർമ്മസേന അലംഭാവം കാണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വിമർശനം. ‌‌

 elephant-1563679237-16682224

കാടിറങ്ങിയ ആനകളെ തിരിച്ച് കയറ്റാൻ രണ്ട് മാസം മുൻപായിരുന്നു കർമ്മസേനയെ രൂപീകരിച്ചത്. തുടർന്ന് 4 എണ്ണം ഒഴികെ ബാക്കി ഉള്ള ആനകളെ അതിർത്തിയിലെ സൗരോർജ തൂക്കുവേലി കടത്താൻ കർമ്മസേനയ്ക്ക് സാധിച്ചിരുന്നു. അതിന് ശേഷം വേലി ചാർജ്ജ് ചെയ്യുകയും ചെയ്തു. പിന്നീട് അവശേഷിച്ച ആനകൾ പാണ്ടിക്ക് അപ്പുറത്തായി നിന്നിരുന്നത്. ഇവ കാറഡുക്കയിലേക്ക് കടക്കാതിരിക്കാനുള്ള പ്രത്യേക സൗരോർജ വേലിയും നിർമ്മിച്ചിരുന്നു. എന്നാൽ ഇവയെ തുരത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ഇതോടെ ആനകൾ വീണ്ടും കൃഷി സ്ഥലത്തേക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. താൽകാലിക വേലി മറികടന്നു മറ്റൊരു സ്ഥലത്തു കൂടിയാണ് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാനകളെ ഇനി തിരിച്ച് കാട് കയറ്റുകയെന്നത് ശ്രമകരമായിരിക്കുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവെയ്ക്കുന്നു. നിലവിൽ രണ്ട് ഇടത്താണ് ആനകൾ ഉള്ളത്. കൊട്ടംകുഴിയിലും ചമ്പിലാംകൈയിലുമാണ് ഇവ. ഈ മേഖലയിലെ പ്രദേശങ്ങളിൽ ഇവ വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

'രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി', ഗവർണറെ കേന്ദ്രം ആയുധമാക്കുന്നെന്ന് യെച്ചൂരി'രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി', ഗവർണറെ കേന്ദ്രം ആയുധമാക്കുന്നെന്ന് യെച്ചൂരി

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

'ഗവര്‍ണര്‍ റബ്ബർ സ്റ്റാമ്പല്ല'; മന്ത്രി രാജീവിനെ വേദിയിലിരുത്തി തമിഴ്നാട് ഗവർണർ'ഗവര്‍ണര്‍ റബ്ബർ സ്റ്റാമ്പല്ല'; മന്ത്രി രാജീവിനെ വേദിയിലിരുത്തി തമിഴ്നാട് ഗവർണർ

English summary
Elephants Again returned; Farmers in distress, locals against forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X