യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ വിദ്വേഷ മുദ്രാവാക്യം: 300 പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി
കാസർഗോഡ്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
മുദ്രാവാക്യം വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. ഇതിന് പിന്നാലെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗും അറിയിച്ചു. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.
അതേസമയം, അതിഗംഭീരമായ പ്രകടത്തിനിടെ ഏറ്റവും നിർഭാഗ്യകരമായ സംഭവമുണ്ടായതായി പിന്നീട് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് പരിപാടിയുടെ ചുമതല വഹിച്ച യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസല്‍ ബാബു വ്യക്തമാക്കിയത്. സ്വയം മെനഞ്ഞ ഏറ്റവും മോശമായ ഒരു മുദ്രാവാക്യം ഒരാൾ വിളിച്ച് മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചിരിക്കുന്നു. അത് വിളിച്ചവനെ അപ്പോൾതന്നെ വിലക്കിയിരുന്നു. ഇത് പാർട്ടി രീതിയല്ല. അത്കൊണ്ടാണ് വിളിച്ചവനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി അച്ചടിച്ച മുദ്രാവാക്യം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തന്നെ നൽകിയിരുന്നു. മുൻനിരയിൽ നിന്ന് റാലി നയിച്ച ഞങ്ങൾ, ജില്ലാ സംസ്ഥാന ഭാരവാഹികളും, ഒരേ മുദ്രാവാക്യം വിളിച്ചാണ് ഒന്നര കിലോ മീറ്റർ മുന്നോട്ട് നടന്നത്. അത് മാത്രം വിളിക്കാനാണ് പ്രവർത്തകരോടും നിർദ്ധേശിച്ചത്. എല്ലാവരും അതനുസരിച്ചു. തുടങ്ങും മുമ്പ് അത് ലംഘിച്ചവനെ അപ്പോൾ തന്നെ തടുത്തു. എന്നാലും ഷെയിം തന്നെയാണ്.
ഭീകതക്കെതിരെ പ്രതിഭീകരത പരിഹാരമല്ലെന്ന് പലകുറി പറഞ്ഞത് തന്നെയാണ് പാർട്ടി നയം. വിദ്വേഷത്തിനെതിരെ മറുവിദ്വേഷം നമ്മുടെ ആലോചനാവട്ടത്ത് പോലുമില്ല. ലീഗിന്റെ ഉറച്ച ബോധ്യമാണത്. ഇത് നിമിത്തം മുസ്ലിം ലീഗിനെ വിമർശിക്കുന്നവർ യഥാർത്ഥ വസ്തുതകൾ തേടുന്നുവെങ്കിൽ അവർക്കുള്ളതാണ് ഈ ബോധിപ്പിക്കൽ.
പ്ളാറ്റിനം ജൂബിലി ഘട്ടത്തിൽ മാധ്യങ്ങളും പൊതു സമൂഹവും മുസ്ലിം ലീഗിനോട് കാണിച്ച ഹൃദയപരമായ അടുപ്പം, കേവലം കടപ്പാടിൽ തീരുന്നതല്ലെന്നും ഫൈസല്‍ ബാബു പറഞ്ഞു.
ഞങ്ങളുടെ രാഷ്ട്രീയത്തെ കൂടുതൽ ഉത്തരവാദിത്തത്തോടും കരുതലോടും നയിക്കാനുള്ള ഭാരമാണ് അത് ഞങ്ങളുടെ ചുമലിൽ വെച്ചത്. വിദ്വേഷത്തിനെരെയുള്ള വിളി വിദ്വേഷവിളിയാവരുതെന്ന വിവേകം പോലും ഇല്ലാതെ പോയ ആ പ്രവർത്തകന് വേണ്ടി പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ഇങ്ങനെ ചെയ്യുന്നവരെ വിശുദ്ധരാക്കില്ല, നടപടിയെടുക്കും. നടപടിയെടുത്തു. സ്വാഭാവിക വിമർശനവും നടത്തുന്ന മാധ്യമങ്ങളെ ബഹിഷ്ക്കരിക്കില്ല; സിൻഡിക്കേറ്റ് എന്ന് അപഹസിക്കുകയുമില്ല. ആളെപ്പുറത്താക്കി, ഔദ്യോഗിക മുദ്രാവാക്യം തെറ്റിച്ചതാണെന്ന് അറിയിച്ചിട്ടും ഇത് പ്രൈം ചർച്ചയാക്കിയാൽ മൗനമായിരിക്കും ഞങ്ങളുടെ മറുപടി.
വാക്കും നോക്കും സൂക്ഷിച്ച് കാലിടറാതെ, കരുതലോടെ ഇനിയും മുന്നോട്ട് പോകുമെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications