Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ; ഉപ്പളയിൽ കടലാക്രണം രൂക്ഷം..നോക്കി നിൽക്കെ ഇരുനില വീട് നിലംപൊത്തി

ഉപ്പള; കനത്ത മഴ പെയ്ത ഉപ്പളയിൽ ഇരുനില വീട് നിലംപൊത്തി. ഉപ്പള മുസോടിയിലാണ് സംഭവം.മുസോടിയിലെ തസ്‌ലീമ എന്ന സ്ത്രീയുടെ വീടാണ് കടലെടുത്തത്. മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാർ ഒഴിഞ്ഞതിനാൽ ആളപായം ഉണഅടായില്ല.കടലാക്രമണം നേരിടുന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഴ സക്തമായതോടെ വീടിന്റെ വീടിന്റെ ഒരുഭാഗം കടലെടുത്തിരുന്നു.

തൊട്ടടുത്തുള്ള മറിയുമ്മ ഇബാഹിം എന്നിവരുടെ വീടും പൂർണമായും കടലാക്രമണത്തിൽ തകർന്നിരുന്നു. രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഉപ്പള മുസോടി കടപ്പുറം, ചേരങ്കൈ കടപ്പുറം, ചെമ്പരിക്ക കടപ്പുറം എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ വർഷം 7 വീടുകൾ ഇവിടെ കടലാക്രമണത്തിൽ ഇല്ലാതായിരുന്നു.

11-cyclonehudhud-1

അതേസമയം കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുകയാണ്.ജില്ലയിൽ ഒരു ദുരിതാശ്വാസക്യാമ്പും ആരംഭിച്ചിട്ടില്ല.മഞ്ചേശ്വരം താലൂക്കിൽ രണ്ട് വീടുകൾ
പൂർണ്ണമായും നാല് വീടുകൾ ഭാഗികമായും തകർന്നു.ഷിരിയ വില്ലേജിലെ ഷിറിയകടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

കാസറഗോഡ് ഗ്രാമത്തിലെ കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.വെള്ളരികുണ്ട് താലൂക്കിൽ ഒരു വീട് ഭാഗീകമായി തകർന്നു.കെ.വി. കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ ചേരുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.‌

ഹോസ്ദുർഗ് താലൂക്കിൽ ഒരു വീട് പൂർണ്ണമായും അഞ്ച് വീട് ഭാഗികമായും.തകർന്നു.
കനത്ത മഴയും കടൽക്ഷോഭവും കാരണം 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ വലിയപറമ്പ ഗ്രാമത്തിലെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.ബാരെ ഗ്രാമത്തിൽ 2 പേർക്ക് പരിക്കേറ്റു

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+