കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ നിന്നുള്ള ഒരു പ്രവാസി കൂടി ഗൾഫിൽ കൊ വിസ് ബാധിച്ച് മരിച്ചു.കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ മധ്യവയസ്കനാണ് അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചത് . ബനിയാസ് വെസ്റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞഹമദ് (56) ആണ് മഫ്റഖ് ആശുപത്രിയിൽ മരണമടഞ്ഞത്.
അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞഹമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ബഖാഖ നടത്തി വരികയായിരുന്നു.ഭാര്യ: ടി.കെ.സീനത്ത് കൂളിയങ്കാൽ.മക്കൾ: ശഹർബാന ശിറിൻ,ശർമിള ശിറിൻ,ഷഹല
സഹോദരങ്ങൾ:മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായബീഫാത്തിമ,സുബൈദ (തൈകടപ്പുറം) സഫിയ (കല്ലൂരാവി) സീനത്ത് (കുശാൽനഗർ)അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ബനിയാസ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്തു.

ഞായറാഴ്ച്ച പുതുതായി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസംഅജാനൂര് പഞ്ചായത്തില്‍ നിന്നുള്ള 39 വയസുള്ള പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഈ വ്യക്തി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 15 ആയി.
രോഗലക്ഷണങ്ങളുള്ള 16 പേരെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
നേരത്തേ രോഗമുക്തി നേടിയിരുന്ന പള്ളിക്കര സ്വദേശിയേയും വീണ്ടും പനിയും ചുമയും മറ്റു രോഗലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സാമ്പിള്‍ വീണ്ടും ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇദ്ദേഹത്തിന് ഇതുവരെ വീണ്ടും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇപ്പോള്‍ ആകെ 1,662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1,451 പേരും ആശുപത്രികളില്‍ 211 പേരുമാണ് ഉള്ളത്. 120 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
നേരത്തെ മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് ജില്ലയിലെത്തുകയും 11 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പൈവളികെ സ്വദേശിയെ തലപ്പാടിയില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും ഇവരുടെ 11 ഉം എട്ടും വയസുള്ള ആണ്‍കുട്ടികളും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ അതിര്‍ത്തി മേഖലയിലെ പഞ്ചായത്ത് അംഗമാണ്. കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നത് ആശങ്കയുടെ ആഴമേറ്റുന്നു.ഈ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്ന എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ട അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്












Click it and Unblock the Notifications