ഉദുമയിൽ അട്ടിമറി?2724 വോട്ടുകൾക്ക് ലീഡ് ചെയ്ത് കോൺഗ്രസ്... കാസർഗോഡ് മൂന്നിടത്ത് യുഡിഎഫ്
കാസർഗോഡ്; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉദുമയിൽ ഇടത് ക്യാമ്പിന് നെഞ്ചിടിപ്പേകി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വൻ മുന്നേറ്റം. ഐസി ബാലകൃഷ്ണൻ 2724 വോട്ടുകൾക്കാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്റെ കോട്ടയിൽ സിഎച്ച് കുഞ്ഞമ്പുവാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ഉദുമ. 34 കൊല്ലമായി മണ്ഡലത്തില‍് നിലംതൊടാൻ പോലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയിട്ട് പോലും ഉദുമ എൽഡിഎഫിനൊപ്പം തന്നെ ഉറച്ച് നിന്നു. 2016 ൽ ഏത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷാൽ കെ സുധാകരനെ തന്നെ കോൺഗ്രസ് മത്സരിപ്പിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം .
കടുത്ത പോരാട്ടത്തിനൊടുൽ 3832 വോട്ടിനാണ് സുധാകരൻ ഇവിടെ പരാജയപ്പെട്ടത്. സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടുകൾക്കായിരുന്നു മണ്ഡലം നിലനിർത്തിയത്.അതേസമയം ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഈ കണക്കിൽ പ്രതീക്ഷ പുലർത്തിയാണ് യുഡിഎഫ് മത്സരിച്ചത്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഇക്കുറി യുഡിഎഫിന് മണ്ഡലത്തിൽ സാധിച്ചിരുന്നു.
അതേസമയം ജില്ലയിൽ ആകെയുള്ള അഞ്ച് സീറ്റിൽ ഉദുമയ്കക്കൊപ്പം കാസർഗോഡും മഞ്ചേശ്വരത്തും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications