Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞങ്ങാട് കൊലപാതകം; ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്‌പെന്റ് ചെയ്തു, മന്ത്രി ജലീല്‍ ഇന്നെത്തും

കാസര്‍കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതക കേസില്‍ പ്രതിയായ ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്‌പെന്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് ഇര്‍ഷാദ്. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇയാള്‍. സസ്‌പെന്റ് ചെയ്ത കാര്യം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

k

ഇര്‍ഷാദിന് അക്രമത്തില്‍ പരിക്കേറ്റിരുന്നു. മംഗാലാപുരത്തെ ആശുപത്രിയിലായിരുന്ന ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. ഇന്നലെ രാത്രി രണ്ടു പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇര്‍ഷാദിനെ സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് മന്ത്രി കെടി ജലീല്‍ ഇന്ന് സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം പിടികൂടിയ ഇസ്ഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് പറയുന്നു. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസന്‍. മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികള്‍ എന്ന് പോലീസ് പറയുന്നു. ഡിവൈഎഫ്‌ഐയുടെയും എസ്‌വൈഎസിന്റെയും പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്‍ ഔഫ്. തിരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണെന്ന് പോലീസ് വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കേസിന് പിന്നില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് കേസ് ക്രൈബ്രാഞ്ചിന് കൈമാറുമെന്ന സൂചനയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+