കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റുഫോമുകളിലെത്തുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക അപകടം തൊട്ടടുത്തുണ്ട്

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റുഫോമുകളിലെത്തുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക അപകടം നിങ്ങളുടെ തൊട്ടടുത്തുണ്ട് . സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റുഫോമുകളിൽ കൂടി നടന്ന് പോകുന്നവരും ട്രെയിന്‍ കയറുന്നവരും ഇറങ്ങുന്നവരും ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയില്‍ വീഴുമെന്നതിൽ സംശയമില്ല. പ്ലാറ്റുഫോമില്‍ പാകിയ സിമന്റ് സ്ലാബുകള്‍ അടര്‍ന്ന് കുഴി വീണ നിലയിലാണ്. പ്ലാറ്റുഫോമില്‍ യാത്രക്കാർക്കായി പുതിയ മേല്‍ക്കൂര പണിയുന്നുണ്ട്.

ഇതിനായി പ്ലാറ്റുഫോമുകളിൽ കുഴികൾ എടുത്തുവെച്ചിട്ടുണ്ട് മഴക്കാലമായതിനാൽ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴി ഏതാണ് നടപാതാ ഏതാണെന്ന് തിരിച്ചറിയാനും ആവുന്നില്ല. ഈ കുഴിയിൽ ആരെങ്കിലും വീണാൽ രക്ഷപ്പെടാന്‍ പ്രയാസമായിരിക്കും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പാണ് മേല്‍ക്കൂര നിർമ്മിക്കാനായി ആഴത്തില്‍ കുഴികള്‍ എടുത്തത്. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി ദീർഘ ദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുകളുണ്ട് അതുകൊണ്ട് തന്നെ വലിയൊരു ദുരന്തത്തിന് ചിലപ്പോൾ ഇത് വഴിയൊരുക്കിയേക്കാം.

Kasargod

യാത്രക്കാര്‍ നേരിടുന്ന അപകട ഭീഷണി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്ലം റെയില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍ക്കൂരയുടെ പണിയും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു.

English summary
Kasargod Local News about Kanhangad railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X