കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയില്‍ പതിയിരിക്കുന്ന അപകടം: വെള്ളക്കെട്ടിന് നടുവിലെ ട്രാന്‍സ്‌ഫോര്‍മര്‍, സംഭവം കാസര്‍കോട്ട്!

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: അപകടം വിളിച്ചോതി സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലെ ബേള ധര്‍ബ്ബത്തടുക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ . വെള്ളക്കെട്ടിന് നടുവിലായാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്തായി സെന്റ് ബര്‍ത്തലോമിയസ് യു.പി.സ്‌കൂളും ഉണ്ട് എന്നതാണ് അപകടത്തിന്റെ വ്യാപ്ത്തി കൂട്ടുന്നത്. ട്രാന്‍സ്‌ഫോര്‍മറിനടുത്തായി ഏത് സമയവും നിലപതിക്കാവുന്ന രീതിയിൽ കാലപ്പഴക്കമുള്ള കൂറ്റന്‍ അകേഷ്യ മരങ്ങളും ഉണ്ട്. മഴക്കാലമായതിനാൽ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഫ്യുസ് അടിച്ച് പോയാല്‍ അത് നന്നാക്കാനായി വൈദ്യുതി വകുപ്പ് അധികൃതര്‍ പോലും ഭയപെടുന്ന അവസ്ഥയാണ്.

ഫ്യുസ് അടിച്ച് പോയാല്‍ ചിലപ്പോൾ ദിവസങ്ങളോളം എടുക്കാറുണ്ട് ഇത് നന്നാകാനായി കാരണം മെയിന്‍ ലൈനുമായുള്ള ബന്ധം വിഛേദിച്ചതിന് ശേഷം മാത്രമെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം എത്താൻ സാധിക്കുകയുള്ളു. ഇത് കാരണം പരിസരവാസികൾ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. ശക്തമായ കാറ്റുവീശിയാൽ സമീപത്തെ മരങ്ങളുടെ ചില്ലകൾ കമ്പിയിൽ വീഴുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി പശു ചത്തിരുന്നു.

kasargod

അപകടം മാടിവിളിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.ചെറിയ കുട്ടികളടക്കം പഠിക്കുന്ന സ്‌കൂളാണ് സമീപത്തായി ഉള്ളത് അതുകൊണ്ട് തന്നെ പകൽ സമയത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടി വീഴുന്നതെങ്കിൽ ചിലപ്പോൾ വലിയൊരു ദുരന്തത്തിന് തന്നെ ഇത് വഴിയൊരുക്കിയേക്കാം അതുകൊണ്ട് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും അപകടം സംഭവിക്കുന്നതിന് മുമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.

English summary
kasargod local news transformer in flood like situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X