കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന ബിജെപി വാദം പൊളിഞ്ഞു;സിപിഎം

Google Oneindia Malayalam News

കാസർഗോഡ്; മഞ്ചേശ്വരം കേസിൽ ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ വി ബാലകൃഷ്‌ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന ബി ജെ പി വാദം പൊളിഞ്ഞെന്ന് സി പി എം.കേസിൽ പണവും സ്വാധീനവും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിന്റെ ഭാഗമായി തന്നെയാണ് സിപിഎം പരാതിയുമായി കോടതിയെ സമീപിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ പറഞ്ഞു.

8-cpm-flag-1658558247.jpg -Properties

കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി പ്രതികൾ പ്രഥമദൃഷ്ട്യാ തന്നെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നുവെന്ന്‌ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പണവും സ്വാധീനവും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിന്റെ ഭാഗമായി തന്നെയാണ് സി പി എം പരാതിയുമായി കോടതിയെ സമീപിച്ചത്. ബി ജെ പി ദേശീയതലത്തിൽ ജനപ്രതിനിധികളെയും മറ്റുള്ളവരെയും പണം കൊടുത്ത് കാലുമാറ്റുന്ന സാഹചര്യം പരക്കെ ചർച്ച ചെയ്യവേയാണ്‌ കോടതി വിധി. ജനാധിപത്യസമൂഹം ബിജെപിയുടെ ജനാധിപത്യ കശാപ്പിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ബാലകൃഷ്ണൻ പറഞ്ഞു.

നിലപാട് മാറ്റി യെദ്യൂരപ്പ;'ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും'നിലപാട് മാറ്റി യെദ്യൂരപ്പ;'ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും'

കാസർകോട്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജഡ്ജ്‌ സി കൃഷ്‌ണകുമാർ ആയിരുന്നു ബാലകൃഷ്ണ ഷെട്ടിയുടെ മൻകൂർ ജാമ്യാപേക്ഷ തള്ളിയത്‌.പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ്‌ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളുകയായിരുന്നു. മ‍ഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നൽകിയതോടെയാണ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.
ഇടത് സ്ഥാനാർത്ഥിയായതിരുന്ന വി വി രമേശായിരുന്നു പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ കെ സുരേന്ദ്രനെ പ്രതി ചേർത്ത് കേസ് എടുക്കുകയായിരുന്നു.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

English summary
Kasargod;Manjeswaram case; BJP is Argument now became baseless cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X