Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിന്റെ ചങ്കിടിപ്പായ ഉദുമ: അങ്കം യുഡിഎഫും എൽഡിഎഫും തമ്മിൽ, ചരിത്രം പറയുന്നതെന്ത്?

കാസർഗോഡ്: വടക്കൻ കേരളത്തിൽ സിപിഎമ്മിന് ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് ഉദുമ. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഈ മണ്ഡലത്തിൽ 1991 മുതൽ മറ്റൊരു പാര്‍ട്ടിയ്ക്കും ആധിപത്യം ഉറപ്പിക്കാനായിട്ടില്ല. 2011 മുതൽ കെ കുഞ്ഞിരാമനാണ് ഉദുമയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുള്ളത്. നിയോജക മണ്ഡലത്തിന്റെ മൊത്തം ചരിത്രം പരിശോധിച്ചാലും എൽഡിഎഫിനു തന്നെയാണ് മുൻതൂക്കം.

 എൽഡിഎഫിനൊപ്പം

എൽഡിഎഫിനൊപ്പം

1980ൽ കെ പുരുഷോത്തമനാണ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത്. വിജയിച്ച് ജയിച്ച മണ്ഡലത്തിൽ പി രാഘവൻ (1991, 1996) വർഷങ്ങളിലും മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ കെവി കുഞ്ഞിരാമൻ (2001, 2006) എന്നിവരും സിപിഎമ്മിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ലും 2016ലും കെ കുഞ്ഞിരാമനും മത്സരിച്ച് വിജയിച്ചിരുന്നു. 1987ൽ കോൺഗ്രസ് സ്ഥാനാര്‍ഥി കെപി കുഞ്ഞിക്കണ്ണനും വിജയിച്ചത് മാത്രമാണ് എൽഡിഎഫിന് പുറത്ത് നിന്ന് ഒരാ ഇതിന് അപവാദം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിജെപിയും തെരഞ്ഞെടുപ്പിൽ സ്ഥിരസാന്നിധ്യമാണ്.

യുഡിഎഫിന് സാധ്യതയോ

യുഡിഎഫിന് സാധ്യതയോ

പതിവിൽ നിന്ന് വിപരീതമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമയിൽ നിന്ന് നേടിയ വിജയം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. 9000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന്റെ വിജയം. ഇപ്പോഴത്തെ സാഹചര്യത്തിൽ മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാൽ ഈ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് പുലർത്തുന്ന പ്രതീക്ഷ.

പോര് ശക്തം

പോര് ശക്തം


2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറിയായ കെ സുധാകരനും സിറ്റിങ് എംഎൽഎയായ കെ കുഞ്ഞിരാമനും തമ്മിലായിരുന്നു പോരാട്ടം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലം കെ കുഞ്ഞിരാമനൊപ്പം നിന്നിരുന്നു. 2011 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഡിൽ വ്യത്യാസമുണ്ടായിട്ടുണ്ട്. 2016ൽ ഏഴായിരത്തോളം വോട്ടുകളുടെ കുറവ് സംഭവിച്ചിട്ടുണ്ട്. കെ സുധാകരനെതിരെ 3600 വോട്ടുകളുടെ ലീഡായിരന്നു കെ കുഞ്ഞിരാമന് ഉണ്ടായിരുന്നത്.
കൂടാതെ ഇക്കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിൽ കാസർഗോഡ് ജില്ലയിലും ഉദുമയിലും ബിജെപിയും സാന്നിധ്യമറിയിക്കുന്നുണ്ട്. ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന കെ ശ്രീകാന്ത് ആയിരുന്നു ബിജെപി 2016ൽ സ്ഥാനാര്‍ഥിയാക്കിയത്.

Recommended Video

cmsvideo
    കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനും
     എൽഡിഎഫിന് മേൽക്കൈ

    എൽഡിഎഫിന് മേൽക്കൈ

    ഇക്കകഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സംസ്ഥാന വ്യാപകമായി നേടിയ വൻ വിജയമായിരുന്നു ഉദുമയിലും ആവര്‍ത്തിച്ചത്. അതേ സമയം ഉദുമ മണ്ഡലത്തിന്റെ ഭാഗമായ എട്ടു പഞ്ചായത്തുകളിൽ അഞ്ചിടത്തും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. കാസർഗോഡ് താലൂക്കിലെ ബേഡഡുക്ക, കുറ്റിക്കോൽ, ചെമ്മനാട്, മൂളിയാര്‍, ദേലംപാടി, എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉദുമ നിയോജകമണ്ഡലത്തിലുള്ളത്. ഇതിനു പുറമെ ഹോസ്ദുര്‍ഗ് താലൂക്കിലെ ഉദുമ, പുല്ലൂര്‍ - പെരിയ, പള്ളിക്കര പഞ്ചായത്തുകളും ഉദുമ നിയോജകമണ്ഡലത്തിന്റെ തന്നെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ ഇടതുമുന്നണിക്കേറ്റ ക്ഷീണത്തിന് അറുതി വന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+