കാസർഗോഡ് ബിജെപിക്ക് കിട്ടില്ല; എന്തുകൊണ്ടെന്ന് കണക്ക് നിരത്തി ലീഗ്..ഭൂരിപക്ഷം ഉയരും
കാസർഗോഡ്; ജില്ലയിൽ മഞ്ചേശ്വരത്തിനൊപ്പം ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കാസർഗോഡ്. പാർട്ടിയുടെ കണക്കിൽ എ പ്ലസ് എന്ന് കണക്കാക്കുന്ന മണ്ഡലത്തിൽ വിജയം ഉറപ്പാക്കാൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും ബിജെപി പുറത്തെടുത്തിരുന്നു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെയാണ് പാർട്ടി ഇവിടെ മത്സരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ബിജെപി ക്യാമ്പ്.
ലീഗ് കോട്ടകളിലെ പോളിംഗ് ശതമാനമാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നത്. എന്നാൽ തങ്ങളുടെ കോട്ട ഇളകില്ലെന്ന് ലീഗ് ഉറച്ച് വിശ്വസിക്കുന്നു. അതിന് കാരണവുമുണ്ട്.
ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

മണ്ഡലം ഇളക്കിയുള്ള പ്രചരണം
ഇത്തവണ മണ്ഡലം ഇളക്കിയുള്ള പ്രചരണമായിരുന്നു ബിജെപി കാസർഗോഡ് കാഴ്ച വെച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ പ്രധാന ബിജെപി -ആർഎസ്എസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെത്തിയായിരുന്നു പ്രചരണം മറ്റ് പാർട്ടികളിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനവും ബിജെപി മണ്ഡലത്തിൽ നടത്തിയിരുന്നു.

പോളിംഗിൽ വൻ കുറവ്
വോട്ടെടുപ്പിന് ശേഷം മഞ്ചേശ്വരവും കാസർഗോഡും ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. യുഡിഎഫ് കോട്ടകളിൽ വൻ തോതിൽ പോളിംഗ് കുറഞ്ഞതാണ് ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകം. ഇത്തവണ കാസർഗോഡ് നഗരസഭയിലാണ് ഏറ്റവും കുറവ് പോളിംഗ് ഉണ്ടായത്. 2016 നെ അപേക്ഷിച്ച് 9.14 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്.

ലീഗ് സ്വാധീന മേഖലകൾ
മൊഗ്രാൽ പുത്തൂരിൽ 3.32 ശതമാനത്തിൻറെ കുറവും ഉണ്ടായിട്ടുണ്ട്. നഗരസഭയിലെ തളങ്കര, നെല്ലിക്കുന്ന് തുടങ്ങിയ ലീഗ് സ്വാധീന മേഖലകളിലും പോളിംഗിൽ വലിയ ഇടിവ് സംഭവിച്ചു. എന്നാൽ എൻഡിഎ മുന്നേറ്റം പ്രതീക്ഷിച്ച മധൂർ, ബദിയടുക്ക,കാറഡുക്ക, ബെള്ളൂർ, കുംബഡാജെ പഞ്ചായത്തുകളിൽ 2 മുതൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.

എൻഡിഎ സ്വാധീന മേഖലകൾ
അതേസമയം കുഡ്ലു ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ സാധാരണ രീതിയിലാണ് പോളിംഗ് എന്നതിൽ ബിജെപി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പോളിംഗിൽ ഇടിവ് വന്നത് ലീഗ് കോട്ടകളിലാണെന്നും ശരാശരിയേക്കാൾ ഉയർന്നതാണ് എൻഡിഎ സ്വാധീന മേഖലകളിലെ പോളിംഗ് എന്നും ബിജെപി അവകാശപ്പെടുന്നുണ്ട്.

എൽഡിഎഫ് വോട്ടുകൾ
എൽഡിഎഫിന് ലഭിക്കുന്ന വോട്ടുകളുടെ കണക്കും ബിജെപി ഇവിടെ ഉറ്റുനോക്കുന്നു. ലീഗും ബിജെപിയും നേർക്ക് നേർ പോരാടുന്ന കാസർഗോഡ് എൽഡിഎഫ് വളരെ പിന്നിലാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ 21615 വോട്ടുകൾ നേടാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത്തവണ അത് കാൽലക്ഷമായാൽ തങ്ങൾക്ക് വിജയിക്കാമെന്നും എൻഡിഎ പറയുന്നു.

ഏറ്റവും സുരക്ഷിതം
അതേസമയം മുസ്‌ലിം ലീഗിനെ സംബന്ധിച്ച് മലപ്പുറം ജില്ലയ്ക്കു പുറത്ത് ഏറ്റവും സുരക്ഷിതമായി കരുതുന്ന മണ്ഡലത്തിൽ ഇത്തവണ യാതൊരു അത്ഭുദവും സംഭവിക്കില്ലെന്ന് തന്നെയാണ് ലീഗീന്റെ വാദം. നഗരസഭയിലുൾപ്പെടെ പോളിംഗ് കുറഞ്ഞിട്ടുണ്ടെങ്കിലും ലീഗ് കോട്ടയായ ചെങ്കളയിൽ പോളിംഗ് ഉയർന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.

ചെങ്കളയിൽ
2016 നേക്കാൾ ചെങ്കള പഞ്ചായത്തിൽ 1765 വോട്ടുകൾ ഇത്തവണ വർധിച്ചിട്ടുണ്ട്. ആകെ 31302 പേരാണ് വോട്ട് ചെയ്തത്. തപാൽ വോട്ടുകൾ ഉൾപ്പെടെ വരുമ്പോൾ പോളിംഗ് ഉയരും. അതുകൊണ്ട് തന്നെ പോൾ ചെയ്തതിന്റെ പകുതി വോട്ടുകളും തങ്ങളുടെ അക്കൗണ്ടിൽ തന്നെ വീഴുമെന്നാണ് യുഡിഎഫ് ഉറപ്പിക്കുന്നത്.

ഭൂരിപക്ഷം
ഇത്തവണ 18000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 2016 ൽ 13625 വോട്ടുകളായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചിരുന്നത്. ചെങ്കളയ്ക്കൊപ്പം കാസർഗോഡ് നഗരസഭയിലും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും ലഭിക്കുന്ന ലീഡുകൾ കൂടി ലഭിക്കുന്നതോടെ എൻഎ നെല്ലിക്കുന്ന് വളരെ എളുപ്പം വിജയിച്ച് കയറുമെന്ന് യുഡിഎഫ് കണക്കാക്കുന്നു.

എളുപ്പമല്ല
മധൂർ, ബദിയടുക്ക പഞ്ചായത്തുകളിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന വിലയിരുത്തലും യുഡിഎഫുനുണ്ട്. മാത്രമല്ല ചെങ്കള ഉൾപ്പെടെ മേഖലയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചാൽ മാത്രമേ എൻഡിഎയ്ക്ക് ഇവിടെ വിജയം കൊയ്യാൻ സാധിക്കൂ, അത് അത്ര എളുപ്പമല്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു.
Recommended Video
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം
-
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications