കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി വരില്ല; ഇവിടെ യുഡിഎഫ് 5000 വോട്ടിന് ജയിക്കുമെന്ന് സിപിഎം കണക്ക്, 18000 മെന്ന് യുഡിഎഫും

Google Oneindia Malayalam News

കാസര്‍കോട്: പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന കുത്തക ഇത്തവണയും കാസര്‍കോട് മണ്ഡലത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്. നഗരസഭ മേഖലയില്‍ പോളിങിലുണ്ടായ മന്ദഗതിയാണ് ആകെയുള്ള വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിച്ചത്. എന്നാല്‍ പാര്‍ട്ടി കോട്ടയായി ചെങ്കളയില്‍ വോട്ടുകള്‍ വര്‍ധിച്ചത് മുസ്ലിം ലീഗിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്‍ഡിഎ മുന്നേറ്റം പ്രതീക്ഷ മേഖലയില്‍ വോട്ട് കുറഞ്ഞതും അനുകൂലഘടകമായി മാറുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് യുഡിഎഫിന് അനുകുലമായിട്ടുള്ള സിപിഎമ്മിന്‍റെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

ഭൂരിപക്ഷം കൂടും

ഭൂരിപക്ഷം കൂടും

കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടി എന്‍എ നെല്ലിക്കുന്ന് ഇത്തവണയും വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഇതിന് 016 ൽ 13625 വോട്ടുകളുടെ ഭൂരിപക്ഷം ചെങ്കള‍ യുഡിഎഫിന് നൽകിയിരുന്നു. ഇത്തവണ അത് 15000 മുതല്‍ 18000 വരെ ഉയരുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് വിലയിരുത്തല്‍.

ചെ​ങ്ക​ള​യി​ൽ​

ചെ​ങ്ക​ള​യി​ൽ​

യുഡിഎഫിന്‍റെ അന്തിമ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ചെ​ങ്ക​ള​യി​ൽ​നി​ന്നാ​ണ്​ യു.​ഡി.​എ​ഫി​ന്​ ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള വോട്ട് ലഭിക്കേണ്ടത്. ചെ​ങ്ക​ള​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ​ത​വ​ണ 17,957 വോ​ട്ടാ​ണ്​ എ​ൻ എ​ നെല്ലിക്കുന്നിന് ലഭിച്ചത്. ചെങ്കള കഴിഞ്ഞാല്‍ കാസര്‍കോട് നഗരസഭയില്‍ നിന്നും മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തില്‍ നിന്നുമാണ് കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നത്.

പൊതുവിലുള്ള പ്രവണത

പൊതുവിലുള്ള പ്രവണത

ചെങ്കളയില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് ബിജെപി അനുകൂല ഘടകമായി കാണുന്നുണ്ടെങ്കിലും വോട്ട് വര്‍ധനവ് ഉണ്ടായിട്ടുള്ളതെന്ന കണക്കാണ് ലീഗ് നിരത്തുന്നത്. പുതിയ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാമെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തുന്നത്. പൊതുവിലുള്ള പ്രവണതയുടെ ഭാഗമായാണ് പോളിങ് കുറഞ്ഞത്. ഇത് യുഡിഎഫിനെ മാത്രമായി ബാധിക്കുന്ന കാര്യമല്ലെന്ന് എന്‍എ നെല്ലിക്കുന്നു പറയുന്നു.

ബിജെപിയുടെ ഉറപ്പ്

ബിജെപിയുടെ ഉറപ്പ്


അതേസമയം, കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം 2000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥി എസ് ശ്രീകാന്ത് വിജയിക്കും. ലീഗ് കേന്ദ്രങ്ങളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പോളിങ് കുറഞ്ഞുവെന്നതാണ് അവര്‍ അനുകൂല ഘടകമായി കാണുന്നത്.

നാല്‍പ്പത് വര്‍ഷം

നാല്‍പ്പത് വര്‍ഷം

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്ന മണ്ഡലം കൂടിയാണ് കാസര്‍കോട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍എ നെല്ലിക്കുന്നിനെതിരെ 8607 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ പരാജയപ്പെട്ടത്. ഇത്തവണ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതുള്‍പ്പടേയുള്ള കാര്യങ്ങള്‍ അനുകൂല ഘടകമാവുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

സിപിഎം കണക്ക്

സിപിഎം കണക്ക്


എന്നാല്‍ ബിജെപി പ്രതീക്ഷകളെ പാടെ തള്ളുന്ന കണക്കാണ് സിപിഎമ്മിനുള്ളത്. ചുരുങ്ങിയത് അയ്യായിരം വോട്ടിനെങ്കിലും ഇത്തവണയും എന്‍എ നെല്ലിക്കുന്ന് വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബൂത്ത് തലത്തില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ വിലയിരുത്തി സിപിഎം വ്യക്തമാക്കുന്നത്. 6,000 വോ​ട്ടാ​ണ്​ എ​ൽഡിഎ​ഫി​െൻറ ക​ണ​ക്കി​ൽ എ​ൻഎ നെ​ല്ലി​ക്കു​ന്നിന് ഇത്തവണ ലഭിക്കുക.

ലഭിക്കുന്ന വോട്ടുകള്‍

ലഭിക്കുന്ന വോട്ടുകള്‍

ബിജെപി സ്ഥാനാര്‍ത്ഥി എസ് ശ്രീകാന്തിന് 58000 വോട്ട് ലഭിക്കും. എത്ര കൂടിയാലും ഇത് 61000 കടക്കില്ല. 1000 വോട്ടിന്‍റെ വര്‍ധനവാണ് സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ എല്‍ഡിഎഫ് കാണുന്നത്. പരമാവധി സമാഹരിക്കാന്‍ കഴിയുന്ന വോട്ടുകളുടെ എണ്ണം 25000 കടക്കില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തില്‍ മുസ്ലിം ലീഗില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊന്നും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാവില്ലെന്ന വിലയിരുത്തലിലാണ് സിപിഎം.

ലീഗിന്‍റെ തട്ടകം

ലീഗിന്‍റെ തട്ടകം

നാല്‍പ്പത് വര്‍ഷത്തളോമായി യുഡിഎഫില്‍ മുസ്ലിം ലീഗിന്‍റെ കൈവശമുള്ള മണ്ഡലമാണ് കാസര്‍കോട്. 1977 ല്‍ ടിഎ ഇബ്രാഹീമിലൂടെയാണ് മണ്ഡലത്തില്‍ ആദ്യമായി മുസ്ലിം ലീഗ് വിജയിക്കുന്നത്. 1980 ല്‍ സിടി അഹമ്മദാലി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. പിന്നീട് 2006 വരേയുള്ള ആറ് തവണ അദ്ദേഹം തുടര്‍ന്നു. 2011 ല്‍ എന്‍എ നെല്ലിക്കുന്ന് ആദ്യമായി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2016 ല്‍ വിജയം തുടര്‍ന്നു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: UDF says NA Nellikunnu will win in Kasargod constituency by 18000 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X