ലൈഫില്‍ പുതുലൈഫ്; കാസർഗോഡ് പൂർത്തീകരിച്ചത് 14,216 ഭവനങ്ങള്‍
കാസർഗോഡ്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 14,216 ഭവനങ്ങള്‍. 2017ല്‍ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ (ഫേസ് ഒന്ന്) 2884 വീടുകളാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ (ഫേസ് രണ്ട്) 3573 ഉം വീടുകള്‍ പൂര്‍ത്തിയാക്കി. ഭൂരഹിതരായവര്‍ക്ക് ഭൂമിയും ഭവനവും നല്‍കാന്‍ തീരുമാനിച്ച മൂന്നാംഘട്ടത്തില്‍ (ഫേസ് 3) 931 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കി. 2020ല്‍ ആരംഭിച്ച ലൈഫ് 2020 പദ്ധതിയിലൂടെ 255 വീടുകളും പൂര്‍ത്തീകരിച്ചു.
2017ല്‍ കുടുംബശ്രീ നടത്തിയ സര്‍വേയിലൂടെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തിയത്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണം പാതി വഴിയിലായ 2920 ഗുണഭോക്താക്കളില്‍ 2884 പേര്‍ക്കും ഒന്നാംഘട്ടത്തില്‍ വീട് നിര്‍മിച്ച് നല്‍കി. 36 വീടുകളാണ് ഇതില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. രണ്ടാം ഘട്ടത്തില്‍ 3632 ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ 3573 വീടുകള്‍ പൂര്‍ത്തീകരിച്ചു. 46 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ തുടക്കം കുറിച്ചു. 3233 ഗുണഭോക്താക്കളെയാണ് പദ്ധതിയിലേക്ക് അര്‍ഹരായി കണ്ടെത്തിയത്. ഇതില്‍ 1060 പേരുമായി കരാറിലേര്‍പ്പെട്ടു. 931 വീടുകള്‍ പൂര്‍ത്തീകരിച്ചു. 114 വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കാന്‍ പട്ടികജാതി വകുപ്പ്, പട്ടികവര്‍ഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പുകള്‍ അപേക്ഷകള്‍ സ്വീകരിച്ച് ലൈഫ് മിഷന് കൈമാറിയതില്‍ 3382 ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. 2244 ഗുണഭോക്താക്കളുമായി കരാറിലേര്‍പ്പെട്ടു. 1590 വീടുകള്‍ പൂര്‍ത്തീകരിച്ചു. 555 വീടുകളുടെ നിര്‍മാണം നടന്നുവരുന്നു. ഇതേ വകുപ്പുകള്‍ മുഖാന്തിരം ലൈഫ് പദ്ധതിയിലൂടെ ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ അപേക്ഷ സ്വീകരിച്ചതിലൂടെ 768 ഗുണഭോക്താക്കളെ കണ്ടെത്തി. 122 ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെട്ടു. 122 പേര്‍ക്ക് ഭൂമി അനുവദിച്ചു. 55 പേര്‍ക്ക് ഭൂമിയും ഭവനവും നല്‍കി. 56 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അര്‍ഹരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കെല്ലാം വീട് നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വല്‍സന്‍ പറഞ്ഞു.
മനസ്സറിഞ്ഞ് നല്‍കിയത് 2.80 ഏക്കര്‍ ഭൂമി
ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലൂടെ ജില്ലയില്‍ അഞ്ച് പേരാണ് ഭൂമി നല്‍കിയത്. വിവിധ വില്ലേജുകളിലായി 2.80 ഏക്കര്‍ ഭൂമിയാണ് ഇവര്‍ നല്‍കിയത്. കൊളത്തൂര്‍ വില്ലേജില്‍ അബ്ദുല്‍ റഹിമാന്‍ 10 സെന്റ്, കള്ളാര്‍ വില്ലേജില്‍ എം.സി.ജോസ് ഒരേക്കര്‍, കുറ്റിക്കോല്‍ വില്ലേജില്‍ എ.ജി.നായര്‍ ഒരേക്കര്‍, മുന്നാട് വില്ലേജില്‍ ആലീസ് ജോസഫ് 60 സെന്റ്, മടിക്കൈ വില്ലേജില്‍ ടി.വി.സുരേഷ് 10 സെന്റ് ഭൂമിയും കൈമാറി മാതൃകയായി.












Click it and Unblock the Notifications