Get Updates
Get notified of breaking news, exclusive insights, and must-see stories!

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി; സുഹൃത്തായ യുവാവ് പൊലീസില്‍ കീഴടങ്ങി

കാസര്‍ഗോഡ്: യുവതിയെ സുഹൃത്തായ യുവാവ് ലോഡ്ജ് മുറിയില്‍ വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്ത് സ്വദേശി പി ബി ദേവികയാണ് കൊല്ലപ്പെട്ടത്. 34 വയസായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ദേവിക. സംഭവത്തിന് പിന്നാലെ പ്രതി ബോവിക്കാനം സ്വദേശി സതീഷ് ( 36) പൊലീസിന് മുമ്പാകെ കീഴടങ്ങി.

കാഞ്ഞാങ്ങാട്ടെ ലോഡ്ജില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊലപാതകത്തിന് ലോഡ്ജ് മുറി പുറത്തുനിന്നും പൂട്ടിയ സതീഷ് 500 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ലോഡ്ജില്‍ പൊലീസ് എത്തിയ സമയത്ത് ദേവികയുടെ കഴുത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ രണ്ടെത്തുകയായിരുന്നു.

kerala

കൊല്ലപ്പെട്ട യുവാവും ദേവികയും ഏറെ നാളായി സൗഹൃദത്തിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ രണ്ട് പേര്‍ക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെയാണ് പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളില്‍ ഇരുവരും വാക്കുതര്‍ത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സതീഷ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. ദേവികയും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. നിലവിലെ വിവാഹ ബന്ധം വേര്‍പ്പെടുത്തി തന്നെ വിവാഹം കഴിക്കണമെന്ന് ദേവിക ആവശ്യപ്പെട്ടിരുന്നു. ഇതാണ് വാക്കുതര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചത്.

ബ്യൂട്ടീഷ്യന്‍ വര്‍ക്കേഴ്‌സിന്റെ ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദേവിക കാഞ്ഞാട്ടേക്ക് എത്തിയത്. ഇതിനിടെ ദേവികയെ ലോഡ്ജില്‍ എത്തിച്ച് കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ദേവികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+