കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് എൽഡിഎഫിനും യുഡിഎഫിനും രണ്ട് സീറ്റ് വീതം, എൻഡിഎയ്ക്ക് 1 സീറ്റ്; മനോരമ ന്യൂസ് സര്‍വ്വേ

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് എല്‍ഡിഎഫിനും യുഡിഎഫിനും രണ്ട് സീറ്റ് വീതം ലഭിക്കാന്‍ സാധ്യതയെന്ന് മനോരമ ന്യൂസ് പ്രീപോള്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. മഞ്ചേശ്വരം മണ്ഡലത്തിലാണ് എന്‍ഡിഎയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. കൂടാതെ തൃക്കരിപ്പൂരില്‍ യുഡിഎഫ് അട്ടിമറി സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു. തൃക്കരിപ്പൂരില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാവുമെന്നാണ് സൂചന.

കൊണ്ടോട്ടിയില്‍ ഇടതുസ്ഥാനാര്‍ഥിയുണ്ടാകുമോ? പരാതിയില്‍ മൂന്ന് കാര്യങ്ങള്‍, തീരുമാനം നാളെകൊണ്ടോട്ടിയില്‍ ഇടതുസ്ഥാനാര്‍ഥിയുണ്ടാകുമോ? പരാതിയില്‍ മൂന്ന് കാര്യങ്ങള്‍, തീരുമാനം നാളെ

manorama

ഉദുമ, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളാണ് എല്‍ഡിഎഫിന് സാധ്യത കല്‍പ്പിക്കുന്നത്. സര്‍വ്വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തിന് യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

കോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം; അന്നും ഇന്നും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നുകോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം; അന്നും ഇന്നും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

തൃക്കരിപ്പൂരിലാണ് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുക. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രമാണെന്നും സര്‍വ്വേയില്‍ പറയുന്നു. മഞ്ചേശ്വരത്ത് എന്‍ഡിഎയ്ക്ക് വിജയം കല്‍പ്പിക്കുന്ന സര്‍വ്വേയാണ് പുറത്തുവരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് എന്‍ഡിഎയ്ക്കായി മത്സരിക്കുന്നത്.

കാസര്‍കോട് വോട്ട് വിഹിതം ഇങ്ങനെ, യുഡിഎഫ് 38.94 %, എല്‍ഡിഎഫ് - 35.84 %, എന്‍ഡിഎഃ 24.84 %, മറ്റുള്ളവര്‍ - 0.38 %. വോട്ട് വിഹിതത്തില്‍ യുഡിഎഫിന് എല്‍ഡിഎഫിന് മേല്‍ 3.10 ശതമാനം ലീഡ്

പിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽപിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽ

കടമ്പൂര്‍ പിടിച്ചു, മുഴപ്പിലങ്ങാട്ട് ഒറ്റ വോട്ടിന് പിന്നില്‍, ധര്‍മടം കോണ്‍ഗ്രസിനെന്ന് മമ്പറംകടമ്പൂര്‍ പിടിച്ചു, മുഴപ്പിലങ്ങാട്ട് ഒറ്റ വോട്ടിന് പിന്നില്‍, ധര്‍മടം കോണ്‍ഗ്രസിനെന്ന് മമ്പറം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്

English summary
Manorama News Pre-Poll Survey: Kasaragod Two seats each for LDF and UDF, 1 seat for NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X