കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ധീന്‍ എംഎല്‍എ അറസ്റ്റില്‍; ചുമത്തിയത് ശക്തമായ വകുപ്പുകള്‍

Google Oneindia Malayalam News

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലീംലീഗ് നേതാവുമായ എംസി കമറുദ്ധീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീന്‍റെ പങ്കിന് തെളിവ് ലഭിച്ചെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി പി വിവേക് കുമാർ രാവില മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. വഞ്ചാന കുറ്റം അടക്കമുള്ള ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് കമറുദ്ധിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Recommended Video

cmsvideo
കേരള: ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദീൻറെ അറസ്റ്റ് രേഖപ്പെടുത്തി

നിക്ഷേപ സംരക്ഷണ വകുപ്പ് നിയമത്തിലെ രണ്ട് വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ലീഗ് സംസ്ഥാന നേതാക്കളുടെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരണത്തിന് തയ്യാറായില്ല. പ്രതികരണം വേണമെങ്കില്‍ ജില്ലാ നേതൃത്വത്തെ സമീപിക്കാം എന്നതാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ സമീപനം.

 mckhamarus

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ലീഗിനും യുഡിഎഫിനും കടുത്ത ആശങ്കയാണ് ഉള്ളത്. കേസില്‍ കൂട്ടുപ്രതിയായ പൂക്കോയ തങ്ങളുടെ അറസ്റ്റും ഇന്ന് തന്നെ ഉണ്ടായേക്കും. ഇദ്ദേഹത്തെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

English summary
MC Kamaruddin MLA arrested in Fashion Gold jewelery scam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X