• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ട കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് എംഎല്‍എ: ശരത്ത് ലാലിന്റെ അച്ഛന്‍

Google Oneindia Malayalam News

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും കുപ്രസിദ്ധ തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎമ്മെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

മോഡലുകളുടെ മരണം; സൈജുവിൻ്റെ ഔഡി കാറുടമയെ ചോദ്യം ചെയ്യും; വനിതാ ഡോക്ടറും ജെ.കെയും ലഹരിക്കുരുക്കിലാകും!മോഡലുകളുടെ മരണം; സൈജുവിൻ്റെ ഔഡി കാറുടമയെ ചോദ്യം ചെയ്യും; വനിതാ ഡോക്ടറും ജെ.കെയും ലഹരിക്കുരുക്കിലാകും!

പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായെന്നും സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടക്കിയതെന്നും എത്രയോകോടി രൂപയാണ് കേസിന് വേണ്ടി ഖജനാവില്‍ നിന്ന് ചിലവ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

1

വിഡി സതീശന് പിന്നാലെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി യും പ്രതികരണവുമായി രംഗത്തെത്തി. പെരിയ കേസിലെ 24 പ്രതികളും സിപിഎം പദവികള്‍ വഹിക്കുന്നവരാണെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും
കൊലപാതകത്തിന് ശേഷം പങ്കില്ലെന്നുള്ള സ്ഥിരം പല്ലവി സിപിഎം അവസാനിപ്പിക്കണമെന്നും എംപി പറഞ്ഞു. കേസിനായി ചിലവാക്കിയ രണ്ട് കോടി രൂപ പൊതുഖജനാവില്‍ തിരിച്ചടച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കണ്ണൂരില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ നേതാവാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണ്ടന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറക്കി കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ് കുഞ്ഞിരാമന്‍. പ്രതികളെ രക്ഷിക്കാനായി ശ്രമിച്ച വ്യക്തിയാണ് എംഎല്‍എയെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ അച്ഛന്‍ പറഞ്ഞു. പ്രതികളുടെ വീട്ടില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് കുഞ്ഞിരാമന്റെ നേതൃത്വത്തിലാണെന്നും . ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചുപേരും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ സാക്ഷികളാണെന്നും ശരത്ത് ലാലിന്റെ അച്ഛന്‍ പ്രതികരിച്ചു.

ഒമൈക്രോൺ;കേരളത്തിൽ പ്രത്യേക വാക്സിൻ യജ്ഞം തുടങ്ങി..വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടിയെന്ന് വീണ ജോർജ്ഒമൈക്രോൺ;കേരളത്തിൽ പ്രത്യേക വാക്സിൻ യജ്ഞം തുടങ്ങി..വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടിയെന്ന് വീണ ജോർജ്

2

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എ കൂടിയായിരുന്ന കെവി കുഞ്ഞിരാമനെ യുള്‍പ്പെടെ 10 പ്രതികളെയാണ് സിബിഐ പുതുതായി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് കാണിച്ചാണ് സിബിഐ എംഎല്‍എയെ പ്രതി ചേര്‍ത്തത്. എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രന്‍, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരെ റമാന്റ് ചെയ്തു. പെരിയ കൊലപാതകകേസില്‍ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

3

പ്രതികളില്‍ ഒരാളായ രജി വര്‍ഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതി സുരേന്ദ്രന്‍ ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണെന്നും സിബിഐ പറഞ്ഞു.

Recommended Video

cmsvideo
  Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
  4

  കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസില്‍ പ്രതികളെ ചോദ്യം ചെയ്യയ്തതിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് പ്രതികളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ് പുറത്ത് വന്നിരുന്നത്.

  English summary
  Sarath Lal's father react to arrests of MLA and others in Periya double murder case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X