'നീ വ്യത്യസ്തയല്ല': മുസ്ലീം യുവതിയെ ആശ്വസിപ്പിക്കുന്ന തെയ്യം; ഹൃദയം കീഴടക്കുന്നു
കാസർകോഡ്; ജനമനസുകൾ കീഴടക്കി കാസർകോട് നിന്ന് ഒരു മുത്തപ്പൻ തെയ്യം. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു മുസ്ലീം സ്ത്രീയെ ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. മുത്തപ്പൻ വേഷത്തിൽ നിൽക്കുന്ന തെയ്യക്കോലം ബുർഖ ധരിച്ച ഒരു മുസ്ലീം സ്ത്രീയെ അടുത്ത് വിളിച്ചു വരുത്തി.ആശ്വസിപ്പിക്കുന്ന രീതിയിലുള്ള വീഡീയോ ആയിരുന്നു ഇത്.
എം ടി റംലത്ത് എന്ന സ്ത്രീ ആയിരുന്നു ബുർഖ ധരിച്ച് തെയ്യം കാണാൻ എത്തിയത്. ദേവന് 20 രൂപ വഴിപാട് നൽകാൻ റംലത്ത് ആഗ്രഹിച്ചെങ്കിലും മടിച്ചു നിന്നു. മടിച്ചു നിൽക്കുന്ന റംലത്തിനെ തെയ്യക്കോലം ധരിച്ച സാനി പെരുവണ്ണാൻ അടുത്തേക്ക് വിളിക്കുകയായിരുന്നു. ഈ ഇടപെടൽ ഒരു കാഴ്ചക്കാരന്റെ വീഡിയോയിൽ പിടിക്കപ്പെടുകയും അതിനുശേഷം ഇത് വൈറലായി മാറുകയുമായിരുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകളുടെ ഇടയിലും ഈ വീഡിയോ ശ്രദ്ധപിടിച്ചുപറ്റി.

റംലത്തിന്റെ കൈകളിൽ പിടിച്ച്, "ഇവിടെ വരൂ, നിങ്ങൾ വ്യത്യസ്തനല്ല. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? നിങ്ങളുടെ കർമ്മം, മതം അല്ലെങ്കിൽ ജാതി എന്നിവ കാരണം നിങ്ങൾ വ്യത്യസ്തനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് എങ്ങനെ തോന്നിയാലും എന്റെ മുന്നിൽ അങ്ങനെ പറയരുത്. മുത്തപ്പനെ കണ്ടിട്ടുണ്ടോ? നീ സന്തോഷവാനാണോ? നിങ്ങൾക്ക് മുത്തപ്പനോട് എന്താണ് പറയാനുള്ളത്? നിനക്ക് ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?" മുത്തപ്പൻ ചേദിച്ചു. ഇതിനുശേഷം റംലത്ത് തന്റെ പ്രശ്നങ്ങൾ അയാളോട് തുറന്നുപറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
"നിനക്ക് ഒരുപാട് വിഷമങ്ങളുണ്ട്. ഒരു വിശ്വാസിയുടെ പ്രാർത്ഥന ദൈവത്തിനറിയാം. കണ്ണുനീർ പൊഴിക്കരുത് പള്ളിയും, ക്ഷേത്രവും മുത്തപ്പന്റെ ശ്രീകോവിലും മുത്തപ്പന് തുല്യമാണ്. നിന്റെ വിശ്വാസം നീ മുറുകെ പിടിക്കുക. നിന്റെ കണ്ണുകളിൽ നിറഞ്ഞൊഴുകുന്ന കണ്ണുനീരിന് തുല്യമായ സമാധാനവും സന്തോഷവും നിനക്ക് നൽകുമെന്ന് ഞാൻ വാക്ക് തരുന്നു," മുത്തപ്പൻ റംലത്തിന്റെ കൈകളിൽ പിടിച്ച് അവളെ സമാധാനിപ്പിച്ചു.
തെയ്യം എന്നാൽ 'ദൈവത്തിന്റെ നൃത്തം' എന്നാണ് അർത്ഥം വരുന്നത്. പ്രധാനമായും അടിച്ചമർത്തപ്പെട്ട ജാതികളിൽ നിന്നോ മറ്റ് സമുദായങ്ങളിൽ നിന്നോ ഉള്ള കലാകാരന്മാലെ ദൈവങ്ങളോ, യോദ്ധാക്കളോ, പ്രാദേശിക ദേവതകളോ ആക്കി ചിത്രീകരിക്കുന്ന ആചാരപരമായ കലയും നൃത്ത രൂപവുമാണ് 'വെള്ളാട്ടം' എന്നറിയപ്പെടുന്ന 'തെയ്യം'. മലയൻ, വേലൻ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ ജാതികളിൽ നിന്നും സമുദായങ്ങളിൽ നിന്നുമുള്ളവരാണ് പ്രധാന തെയ്യ കലാകാരന്മാർ. തെയ്യം അവതരിപ്പിക്കുന്നത് ഒരു അവസരത്തേക്കാൾ ഒരു അവകാശമായാണ് ഇവർ കാണുന്നത്. കേരളത്തിൽ 400 ഓളം തെയ്യങ്ങൾ നിലവിൽ ഉണ്ട്
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, കൂർഗ് എന്നിവിടങ്ങളിൽ സാധാരണയായി ആരാധിക്കപ്പെടുന്ന ഒരു കുലദൈവമാണ് ശ്രീ മുത്തപ്പൻ. ജാതി, മതം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളോട് വിവേചനം കാണിക്കാത്ത ഒരു ദൈവമായി അദ്ദേഹത്തെ കണക്കാക്കും. എല്ലാ ആളുകൾക്കും അദ്ദേഹത്തിന്റെ ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധനയിൽ പങ്കെടുക്കാനും അനുവാദമുണ്ട്. മറ്റ് ക്ഷേത്രങ്ങളിലെ ബ്രാഹ്മണ നിവേദ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മത്സ്യവും പുഴുങ്ങിയതും കള്ളും ഇഷ്ടപ്പെടുന്ന ഒരു വേട്ടക്കാരനാണ് മുത്തപ്പൻ. മുത്തപ്പൻ ഒരു വേട്ടക്കാരന്റെ വസ്ത്രം ധരിക്കുകയും വില്ലും അമ്പും കൈവശം വയ്ക്കുകയും ചെയ്യുന്നു. മുത്തപ്പന്റെ കൂട്ടുകാർ എന്ന് പറയുന്നത് ക്ഷേത്രത്തിൽ സ്വതന്ത്രമായി അലഞ്ഞുനടക്കുന്ന നായ്ക്കളാണ്. മുത്തപ്പനുള്ള പൂജകളും ചടങ്ങുകളും തീയ്യ സമുദായക്കാരാണ് നടത്തുന്നത്. മുത്തപ്പന്റെ തെയ്യങ്ങൾ വർഷം മുഴുവനും കെട്ടിയാടുമ്പോൾ മറ്റു തെയ്യങ്ങൾ കാലാനുസൃതമാണ് അവതരിപ്പിക്കുക.












Click it and Unblock the Notifications