കേരളത്തില്‍ 372 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 825 പേരെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2200ലധികം പേര്‍ക്ക കൊറോണ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം കുറവായതാണ് രോഗ നിരക്ക് താഴ്ന്നത്. 38000 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. സാധാരണ ഇത് 75000ത്തിലധികമുണ്ടാകാറുണ്ട്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തില്‍ ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4105 ആയി.
അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര്‍ പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,070 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 825 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 5, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ
ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം