രണ്ട് മാസത്തിനിടെ പത്ത് എച്ച്‌ഐവി മരണങ്ങള്‍... 'കേരളത്തിലല്ല' കാസര്‍കോട്
കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റത്താണ് കാസര്‍കോട് ജില്ല. ഭരണസിരാകേന്ദ്രം ഇങ്ങ് തെക്കേയറ്റത്ത് തിരുവനന്തപുരത്തും. കാസര്‍കോടിനുള്ള അവഗണന പലപ്പോഴും വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. മിക്കപ്പോഴും വാര്‍ത്തകളുടെ കാര്യത്തില്‍ പോലും ആ അവഗണന പ്രകടമാണ്. കാസര്‍കോട് കേരളത്തിലാണോ എന്ന് പോലും സംശയം തോന്നും.
അങ്ങനെയുള്ള കാസര്‍കോട് നിന്ന് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്. രണ്ട് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ മാത്രം മരിച്ചത് പത്ത് എച്ച്‌ഐവി രോഗബാധിതര്‍ ആണ്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് അപൂര്‍വ്വമായി നടന്ന ഒരു കാര്യം എന്നാണ് മാതൃഭൂമി വാര്‍ത്ത ഇതേക്കുറിച്ച് പറയുന്നത്. എച്ചഐവി ബാധിതര്‍ക്കായി ഒരുപാട് പദ്ധതികള്‍ നിലവിലുള്ളപ്പോഴാണ് പത്ത് പേര്‍ ഇത്തരത്തില്‍ മരിച്ചുപോയത്.
കാസര്‍കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട 970 എച്ച്‌ഐവി ബാധിതര്‍ ഉണ്ട്. ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്റര്‍ വഴിയാണ് ഇവര്‍ക്ക് ചികിത്സയും മരുന്നുകളും പോഷകാഹാരങ്ങളും നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി കേന്ദ്രത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലത്രെ. പോഷകാഹാര വിതരണവും അഞ്ച് മാസമായി നിലച്ചിരിക്കുകയാണ്.
രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ പാതിയിലേറെ പേര്‍ക്കും തുടര്‍ച്ചയായ വൈദ്യപരിശോധന ആവശ്യമാണ്. എന്നാല്‍ ഡോക്ടറും, രോഗപ്രതിരോധശേഷ പരിശോധിക്കാനുള്ള സംവിധാനങ്ങളും ആര്‍റി റിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ ഇല്ല. അടിയന്തര സഹായം വേണ്ട മേഖലയാണിത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സര്‍ക്കാരും എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹരിക്കേണ്ട കാര്യം.












Click it and Unblock the Notifications