
മുല്ലപ്പെരിയാറില്‍ 10 സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി; മുന്നറിയിപ്പില്ലാതെ തുറന്നെന്ന് നാട്ടുകാര്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെയാണ് 10 സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. 60 സെന്റി മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 8000 ഘനയടിയോളം വെള്ളമാണഅ ഒഴുക്കിവിട്ടത്.
Recommended Video
കോന്നി മെഡിക്കൽ കോളജ് രണ്ടാം ഘട്ട വികസനം: ഡ്രോൺ സർവേ ആരംഭിച്ചു
ആദ്യമായാണ് ഇത്രയും വെള്ളം അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്നാട് സ്പില്‍വെ ഷട്ടറുകള്‍ തുറന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുന്‍കൂട്ടി അറിയിക്കാത്തതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. പെരിയാര്‍ തീരത്തെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയതും ആശങ്കക്ക് കാരണമാകുന്നുണ്ട്.

പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചിരിക്കുകയാണ്. ഉയര്‍ത്തിയ പത്ത് ഷട്ടറുകളില്‍ അഞ്ചെണ്ണം അടക്കുകയും ചെയ്തു. നിലവില്‍ തുറന്നിരിക്കുന്ന മറ്റ് അഞ്ച് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിരിക്കുകയാണ്. ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിവിട്ട സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ പത്തോളം വീടുകലില് വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലാണ് പത്തു വീടുകളില്‍ വെള്ളം കയറിയത്. .പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വരെ വെള്ളം എത്തി.മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സര്‍ക്കാര്‍ പലവട്ടം തമിഴ്നാടിനോട് ആവശ്യപ്പെട്ടരുന്നു. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കം മുന്‍കരുതലുകളെടുക്കാന്‍ സര്ക്കാരിനാകുകയും ചെയ്യും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം വീണ്ടും 142 അടിയായി ഉയര്‍ന്നിരുന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ എല്ലാം അടച്ചതും തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ വീണ്ടും തുറന്നിരുന്നു. സെക്കന്റില്‍ 420 ഘനയടി വെള്ളം ഒഴുക്കി വിട്ടിരുന്നത്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ് നാടിന്റെ ശ്രമമാണ് ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമെന്നും വിലയിരുത്തുന്നു.

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘനയടിയായി കുറച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 1867 ഘനയടിയായി കൂട്ടുകയായിരുന്നു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്കു മുകളിലെത്തിയിരുന്നു. 71 അടിയാണ് വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

അതേസമയം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ അനുമതി നല്‍കിയതെന്നും ഡീന്‍ കുര്യാകോസ് പറഞ്ഞു.

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജന്‍സികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിട്ടുരുന്നു. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ശൂന്യവേളയില്‍ ഡീന്‍ കൂര്യക്കോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡീന്‍ കിുര്യാക്കോസിന്റെ ഈ ആവശ്യത്തെ എതിര്‍ത്ത് തമിഴ്നാട്ടിലെ അംഗങ്ങള്‍ രംഗത്ത് വന്നത് സഭയില്‍ അല്‍പ്പനേരം ബഹളിത്തിനിടയാക്കിയിരുന്നു.