കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് നാരായണൻ നായർ? ആരാണ് കൊന്നത്? എങ്ങനെ കൊന്നു ?എന്തിനു കൊന്നു? ചോദ്യങ്ങളുമായി റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ പ്രതികളായ 11 ആര്‍എസ്എസുകാര്‍ കുറ്റക്കാരാണ് എന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വിധിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ നേതാവായ മകനെ കൊലപ്പെടുത്താനെത്തിയ സംഘമാണ് അച്ഛനെ വെട്ടിക്കൊന്നത്.

കൊലപാതകം നടന്നപ്പോഴും ഇപ്പോള്‍ വിധി വന്നിട്ടും മാധ്യമങ്ങള്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് സിപിഎം എംപി എഎ റഹീം കുറ്റപ്പെടുത്തി. വാര്‍ത്താ മൂല്യം ഇല്ലാത്തത് കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് മാത്രമാണ് എന്നും എഎ റഹീം പ്രതികരിച്ചു.

1

ആനാവൂർ നാരായണൻ നായർ വധം: പതിനൊന്ന് പ്രതികളും കുറ്റക്കാരെന്നു കോടതി വിധിച്ചിരിക്കുന്നു. ഇന്നായിരുന്നു വിധി. ആരാണ് നാരായണൻ നായർ?ആരാണ് കുറ്റക്കാരായ ഈ പ്രതികൾ? എന്തിനായിരുന്നു നാരായണൻ നായരെ കൊന്നത്? നാരായണൻനായർ എന്ന നാട്ടുകാരുടെ സതിയണ്ണൻ. തിരുവനന്തപുരം കോർപ്പറേഷനിൽ സർക്കാർ ജീവനക്കാരൻ. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ. ആനാവൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ട്രസ്റ്റ് അംഗം, വിത്തിയറം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ സെക്രട്ടറി. ആലത്തൂർ പുരോഗമന ഗ്രന്ഥശാല സെക്രട്ടറി. കൊല്ലപ്പെടുന്ന ദിവസം വരെ ഒരു ക്രിമിനൽ കേസിൽ പോലും ടിയാൻ പ്രതിയല്ല.

2

എന്നിട്ടും എന്തിന് കൊന്നു. ആരാണ് കൊന്നത്? എങ്ങനെ കൊന്നു ?എന്തിനു കൊന്നു? ഒൻപത് വർഷങ്ങൾക്കു മുൻപായിരുന്നു ക്രൂരമായ കൊലപാതകം. കൊന്നത് ആർഎസ്എസ്. അതിക്രൂരമായി, ഭാര്യയുടെയും മകന്റെയും മുന്നിലിട്ടായിരുന്നു അരുംകൊല. ആഴമേറിയ പതിനാറ് വെട്ടുകൾ ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം മുറിവുകൾ. വെട്ടി വീഴ്ത്തിയിട്ടും പകതീരാതെ മരണ വെപ്രാളത്തിൽ പിടയുന്ന ആ അന്പത്തിനാലുകാരന്റെ ശരീരത്തെ ആർഎസ്എസ് ക്രിമിനലുകൾ വലിച്ചിഴച്ചു.

3

ഭക്ഷണം കഴിച്ചു കിടക്കയിലേക്ക് ഉറങ്ങാൻ പോയ നിരപരാധിയായ മനുഷ്യനെയാണ് കൊലയാളി സംഘം വെട്ടിനുറുക്കിയത്: ആർഎസ്എസുകാർ വന്നത് എസ്എഫ്ഐക്കാരനായ മകനെ കൊല്ലാൻ. പക്ഷേ മകനെ കിട്ടിയില്ല. അത് കൊണ്ട് അച്ഛനെ തീർത്തു!!. എത്ര നിഷ്ടൂരമാണെന്ന് ഓർത്തുനോക്കൂ... മകനോടുള്ള രാഷ്ട്രീയ വിരോധത്തിന് അച്ഛന്റെ ജീവനെടുക്കുക. ആർഎസ്എസ് ക്രിമിനലുകൾക്കല്ലാതെ മറ്റാർക്കും ഇത് സാധിക്കില്ല. മാധ്യമങ്ങളുടെ 'മഹാമൗനം'... അസാധാരണത്വമാണ്, ഓരോ സംഭവത്തിന്റെയും വാർത്താമൂല്യം നിശ്ചയിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം പലരുമായി ഡേയ്റ്റിംഗ്; ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അക്കാര്യം നടന്നുവിവാഹമോചനത്തിന് ശേഷം പലരുമായി ഡേയ്റ്റിംഗ്; ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അക്കാര്യം നടന്നു

4

അസാധാരണമാണ് ഈ കൊലപാതകം എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ പലതവണ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം വേറെ ചൂണ്ടിക്കാണിക്കാനാകില്ല . അത്രയേറെ അസാധാരണമായ ഈ സംഭവത്തിൽ മാധ്യമങ്ങൾ പുലർത്തിയത് 'അസാധാരണമായ മൗനം'. കൊലപാതകം നടന്നപ്പോഴും, ഇപ്പോൾ വിധി വരുമ്പോഴും, മാധ്യമങ്ങൾ കുറ്റകരമായ മൗനം അവലംബിക്കുകയാണ്. ഒരു അൻപത്തിനാലുകാരനായ നിരപരാധിയെ മകനോടുള്ള വൈരത്തിന് ഇല്ലായ്മചെയ്ത അസാധാരണമായ സംഭവത്തിന് മാധ്യമങ്ങൾ വേണ്ടത്ര വാർത്താമൂല്യം നൽകാത്തതിന് കാരണം, കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ട് മാത്രമാണ്.

5

ക്രൂരമായ കൊലപാതകം നടത്തിയ ആർഎസ്എസുകാരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി, വിചാരണയ്‌ക്കൊടുവിൽ കണ്ടെത്തിയിരിക്കുന്നു. മാധ്യമങ്ങൾ പുലർത്തിയ കുറ്റകരമായ നിസ്സംഗതയേയും വാർത്താ തമസ്കരണത്തെയും വിചാരണ ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയില്ല. എന്നാൽ ജനങ്ങളെ ഓർമ്മപ്പെടുത്തണം, ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കണം. നിഷ്പക്ഷരല്ല മാധ്യമങ്ങളെന്നു. വാർത്താമൂല്യം നിശ്ചയിക്കുമ്പോൾ 'കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക്' മലയാള മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം എത്രമാത്രമാണെന്നു, ഈ അന്പത്തിനാലുകാരന്റെ 'അപ്രധാനപ്പെട്ട' കൊലപാതകവാർത്ത ഓർമ്മപെടുത്തി കൊണ്ടേയിരിക്കും'.

English summary
11 RSS workers convicted in Narayanan Nair murder Case, AA Rahim MP Reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X