കുപ്പിവെള്ളത്തിന് 13 രൂപ; സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കുപ്പിവെള്ളത്തിന് 13 രൂപ; സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
എറണാകുളം: ദിനം പ്രതി നാം ഉപയോഗിക്കുന്ന കുപ്പി വെള്ളത്തിന്റെ വില 13 രൂപ ആക്കി കുറച്ച സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പി വെള്ള ഉല്‍പ്പാദകർ നൽകിയ സംഘടനയുടെ ഹര്‍ജിയിൽ ആണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്‍റെ പ്രധാനമായ ഇടക്കാല ഉത്തരവ് ഉണ്ടായത്.

എന്നാൽ, സംഘടന നൽകിയ ഹര്‍ജി പ്രകാരം ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് വില നിര്‍ണയം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാർ ആണെന്ന് ഹർജിരുടെ പ്രധാന വാദം. ഈ വാദം അനുസരിച്ച് കുപ്പി വെളളത്തിന്റെ വില നിര്‍ണയം നടത്താൻ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കി.
Recommended Video

ഹർജി ഫയലിൽ സ്വീകരിച്ച ഹൈ കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയുകയും ചെയ്തു. അതിന് ഒപ്പം തന്നെ ഇക്കാര്യത്തിൽ മറുപടി ഉടൻ നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കുപ്പി വെള്ളത്തിന്റെ വില നിര്‍ണയത്തിന് സ്വീകരിക്കേണ്ട നടപടികള്‍ അറിയിക്കാനും കോടതി പ്രത്യേകം നിർദ്ദേശം നൽകി. ഇതോടെ ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പി വെളളത്തിന്റെ വില ഉയർത്താൻ ഉൽപ്പാദകർക്ക് കഴിയും.
2018 - ൽ തന്നെ കുപ്പി വെള്ളത്തിന്റെ വില നിയന്ത്രിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മുന്നോട്ട് കൊണ്ട് വന്നു. എന്നാൽ, ചില കമ്പനികൾ ഇതിനെ അനുകൂലിച്ചപ്പോൾ കുപ്പി വെളളത്തിന്റെ നിർമ്മാണ ചെലവ് ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ സർക്കാർ തീരുമാനത്തെ എതിർക്കുന്ന സാഹചര്യവും ഉണ്ടായി. 15 രൂപയ്ക്ക് വിൽക്കാനാകണം എന്നായിരുന്നു വൻകിട കമ്പനികളുടെ ആവശ്യം. ഇതിന് വേണ്ടി നടന്ന ചർച്ചകൾ ഫലിക്കാതെ വന്നതോടെ നിയമ പോരാട്ടം ആയി. തുടർന്ന് കുപ്പി വെള്ളത്തെ അവശ്യ സാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
അതേസമയം, വിവിധ രീതിയിൽ ഉയർന്ന് വന്നിരുന്ന പല വിധ എതിർപ്പുകൾ മറി കടന്നാണ് കുപ്പി വെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ നിജപ്പെടുത്തിയത്. 1 ലിറ്ററിന് 13 രൂപ ആക്കി ആണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വര്‍ഷം നിഞ്ചയിച്ചത്. ഇതിന്റെ ഉത്തരവ് സർക്കാർ ഇറക്കിയതിന് പിന്നാലെ ഉത്തരവ് പ്രകാരം എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്രണം ചെയ്യണം എന്നും അന്നത്തെ ഉത്തരവിൽ വ്യക്തമാക്കുന്നു.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതിന് ഒപ്പം തന്നെ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്ക് എതിരെ നിയമ നടപടികള്‍ എടുക്കുമെന്നും പറഞ്ഞിരുന്നു. 1986 - ലെ അവശ്യ വസ്തു നിയന്ത്രണ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കുപ്പിവെള്ളം അവശ്യ വസ്തു എന്ന പട്ടികയിൽ ഉൾപ്പെടുത്തി. ഇത് പ്രകാരം അവശ്യ വസ്തുക്കളുടെ വില നിയന്ത്രണം സര്‍ക്കാരിന് ആയതിനാൽ കുപ്പി വെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി സസസ്ഥാന സർക്കാർ ചര്‍ച്ച നടത്തി. ഈ ചർച്ചയ്ക്ക് ശേഷം വില ലിറ്ററിന് 13 രൂപയാക്കാന്‍ സംസ്ഥാന സർക്കാർ അന്ന് തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു .
കടുത്ത വേനലിലോട്ട് കേരളം കടക്കുന്ന ഈ സമയത്ത് ദിനം പ്രതി ഉപയോഗിക്കുന്ന കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് വളരെ ഉപകാര പ്രദമായ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications