മകളെ ബലാത്സംഗം ചെയ്ത അച്ഛന് 14 വര്‍ഷം തടവ്

പെണ്‍കുട്ടി അഞ്ചാം ക്ലാസിസില്‍ പഠിക്കുന്ന കാലം മുതലേ ഇയാള്‍ ബലാത്സംഗം ചെയ്യുമായിരുന്നത്രെ. വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം. കൊലപാതക ഭീഷണി മുഴക്കിയായിരുന്നു ഇയാള്‍ മകളെ ഉപദ്രവിച്ചിരുന്നത്. എന്നാല്‍ നിവൃത്തിയില്ലാതെ മകള്‍ അമ്മയോട് വിവരങ്ങള്‍ തുറന്ന് പറയുകയായിരുന്നു.
പിന്നീട് അമ്മയും മകളും ചേര്‍ന്ന് മാനന്തവാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മാനന്തവാടി സിഐ പിഎല്‍ ഷൈജുവായിരുന്നു കേസ് അന്വേഷിച്ചത്. സ്ത്രീപീഡനം സമൂഹത്തിന് നേരെയുള്ള അതിക്രമമാണെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജില്ലാകോടതി ജഡ്ജി കെ ഭാസ്‌കരന്‍ പറഞ്ഞത്.
കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പതിന്‍മടങ്ങ് വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗ കേസുകളില്‍ 158 ശതമാനം വര്‍ദ്ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതത്രെ. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications