ക്ഷേത്രങ്ങളിൽ 15 പേർക്കു മാത്രം ഒരേസമയം ദർശനനാനുമതി; വാവുബലിക്ക് ക്ഷേത്രങ്ങളിൽ ബലിതർപ്പണമുണ്ടാകില്ല
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 15 പേർക്ക് വരെ പ്രവേശനം അനുവദിച്ചിരുന്ന ആരാധനാലയങ്ങളിൽ ഇളവുകൾ വന്നതോടെ കൂടുതൽ പേർക്ക് ദർശനത്തിന് അനുമതി നൽകിയെങ്കിലും സ്ഥലപരിമിതി മൂലം കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ ക്ഷേത്രങ്ങൾക്ക് കഴിയുന്നില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പതിനഞ്ച് പേർക്ക് ദർശനമെന്നുള്ളത് തുടരാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.അതേസമയം കർക്കിടക വാവുബലിക്ക് നിയന്ത്രണങ്ങളുള്ളതിനാൽ ഞായറാഴ്ച ഭക്തർക്ക് ബലിതർപ്പണത്തിന് അനുമതി ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

ആരാധനാലയങ്ങളിൽ ഒരാൾക്ക് 25 ചതുരശ്രഅടി സ്ഥലം വേണമെന്നാണ് ലോക്ഡൗണിൻ്റെ ഭാഗമായുള്ള പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലടക്കം ഒരേസമയം ഇത്രയും അധികം പേർക്ക് മാനദണ്ഡം പാലിച്ച് ദർശനത്തിന് സൗകര്യമൊരുക്കുന്നതിന് തടസ്സമുണ്ട്.
ഇത് അത്രകണ്ട് എളുപ്പവുമല്ല. ദർശനത്തിനായി ഒരാൾക്ക് 25 ചതുരശ്രഅടി എന്ന് കണക്ക് വരുമ്പോൾ 40 പേർക്ക് ആയിരം ചതുരശ്ര അടി സ്ഥലം വേണ്ടിവരും. ഇത് ക്ഷേത്രങ്ങൾക്ക് പ്രായോഗികമല്ല.

ക്ഷേത്രങ്ങളിൽ പൂജ സമയങ്ങളിൽ ഒഴികെ ഇപ്പോൾ 15 പേർക്ക് മാത്രമാണ് ഒരേസമയം ദർശനത്തിന് അനുമതിയുള്ളത്. മിക്ക ക്ഷേത്രങ്ങളിലും പൂജാ സമയത്ത് ഭക്തർ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ നാലമ്പലത്തിനു പുറത്തുള്ള നടപ്പന്തലിലാണ് സാമൂഹ്യ അകലം പാലിച്ച് പൂജ ചടങ്ങുകൾ തൊഴാനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
ക്ഷേത്ര ശ്രീകോവിലുകൾക്കുള്ളിൽ 40 പേരെ സമയം നിർത്തുന്നതിന് പോലും ബുദ്ധിമുട്ടുള്ളതിനാലാണ് ഭക്തരെ ദർശന ശേഷം നിയന്ത്രണങ്ങളോടെ കടത്തിവിടുന്നത്. രോഗവ്യാപനം തടയുന്നതിനിലേക്കുള്ള മുന്നറിയിപ്പുകളും പ്രോട്ടോകോൾ പാലിച്ചുള്ള ദർശനവുമാണ് എല്ലാ ക്ഷേത്രങ്ങളിലും നടത്തിവരുന്നത്.

അതേ സമയം, 40 പേർ ഒരേസമയം നാലമ്പലത്തിനുള്ളിൽ ദർശനത്തിന് എത്തിയാൽ കൊവിഡ് മാനദണ്ഡം പോലും ഒരുപക്ഷേ പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. കൊവിഡ് പ്രോട്ടോകോൾ ക്ഷേത്രങ്ങളിൽ ലംഘിക്കുന്നത് ശരിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു പറഞ്ഞു.
നിയന്ത്രണങ്ങളോടെ ദർശനത്തിന് സൗകര്യമൊരുക്കുകയാണ് ദേവസ്വം ബോർഡിന് മുന്നിലുള്ള ഏക പോംവഴി. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ഷേത്രങ്ങൾക്കുമുള്ള സ്ഥല സൗകര്യത്തിനനുസരിച്ച് ഭക്തർക്കായി ദർശനത്തിനുള്ള സംവിധാനം ഒരുക്കും. ദേവസ്വം ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ സുഗമമായ ദർശനം പൂർത്തിയാകുന്നതിന് ഭക്തർ പാലിക്കണമെന്നും എൻ വാസു പറഞ്ഞു.

അതേസമയം, 40 പേർക്ക് വരെ ആരാധനാലയങ്ങളിൽ ആരാധനയ്ക്കുള്ള അനുവാദം നൽകിയ പുതിയ തീരുമാനം മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണ്. പള്ളികളിൽ ആവശ്യത്തിന് സ്ഥലസൗകര്യമുള്ളതിനാൽ സാമൂഹിക അകലം പാലിച്ച് ആരാധനയ്ക്കും നിസ്കാരത്തിനും തടസ്സമുണ്ടാകില്ല. മുസ്ലിം ക്രൈസ്തവ സംഘടനകൾ സർക്കാരിൻ്റെ പുതിയ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.
എന്നാൽ കർക്കിടക വാവുബലിക്ക് ക്ഷേത്രങ്ങൾക്ക് ബലിതർപ്പണത്തിന് ഇക്കുറിയും അനുമതി നൽകിയിട്ടില്ല. കൂടുതൽ ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയാൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് തടസ്സമാകും. അക്കാരണത്താലാണ് ഇക്കുറിയും വാവുബലി തർപ്പണം ക്ഷേത്രങ്ങളിൽ വേണ്ടെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തത്.

ഭക്തർക്ക് ഓൺലൈനിലൂടെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് വീടുകളിൽ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കാനും ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഒന്നാംഘട്ട രോഗവ്യാപനം കൂടി നിന്ന കഴിഞ്ഞകൊല്ലവും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലും വാവുബലിക്ക് അനുമതി ഉണ്ടായിരുന്നില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൂടുതൽ ഭക്തർ ബലിയിടാനെത്തുന്നത്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും സാധാരണഗതിയിൽ ബലിതർപ്പണത്തിന് എല്ലാ വർഷവും തിരക്ക് അനുഭവപ്പെടാറുണ്ട്.
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications