15കാരി പെരിയാറില്‍ ചാടിയത് പ്രണയനൈരാശ്യം മൂലം?രക്ഷിയ്ക്കാന്‍ ശ്രമിച്ചത് ദിലീപിന്റെ ജോലിക്കാരന്
കൊച്ചി: ആലുവ പാലസിന് സമീപത്ത് നിന്നും പെരിയാറിലേയ്ക്ക് ചാടി പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന നിഗമനത്തില്‍ പൊലീസ്. അഖില (15) എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പെരിയാറിലേയ്ക്ക് ചാടി മരിച്ചത്. എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് പിന്റൗട്ട് എടുത്ത് സുഹൃത്തിനൊപ്പം മടങ്ങും വഴിയാണ് സംഭവം. പെണ്‍കുട്ടി പരീക്ഷ പാസായിരുന്നു.
പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ ചലച്ചിത്ര താരം ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശി രാജൂ മണ്ഡല് മുങ്ങിയെടുത്ത് കരയില്‍ എത്തിച്ചു. ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. കുട്ടമശേരി മനയ്ക്കാട് കാനാപ്പിള്ളി വീട്ടില്‍ രാജേഷിന്റേയും അജിതയുടേയും മകളാണ് അഖില രാജേഷ്.

പരീക്ഷാഫലം അറിഞ്ഞ് കൂട്ടുകാരിയ്ക്കൊപ്പം മടങ്ങവെയാണ് അഖില പുഴയില്‍ ചാടിയത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിപ്പോയി. അഖില പാലത്തില്‍ ഉപേക്ഷിച്ച പഴ്സില്‍ അഖിലയുടെ സഹപാഠിയായ ആണ്‍കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റും ആത്മഹത്യ കുറിപ്പും ഉണ്ടായികുന്നു. സുഹൃത്തായ ആണ്‍കുട്ടിയ്ക്ക് ഏഴ് എ പ്ളസ് ഉണ്ടെന്നും താന്‍ മരിയ്ക്കുകയാണെന്നും ഓട്ടോ റിക്ഷയില്‍ ഇരുന്നാണ് കത്തെഴുതുന്നതെന്നും ആണ്‍കുട്ടിയെ അഭിസംബോധന ചെയ്ത കുറിപ്പില്‍ പറയുന്നു.
അഖിലയുടെ പിതാവ് രാജേഷ് കൂലിപ്പണിക്കാരനും അമ്മ അജിത തോട്ടം തൊഴിലാളിയുമാണ്. രാജേഷ് കൊച്ചിയിലാണ് താമസിയ്ക്കുന്നത്. എസി മെക്കാനിക്കായ അമല്‍ ഏക സഹോദരനാണ്.
-
'ദിലീപ് അതൊന്നും ചെയ്തിട്ടില്ല, എനിക്ക് പേഴ്സണൽ ഇഷ്ടത്തിനുള്ള കാരണം അതാണ്';ഉർവശി -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications