കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1500 കോടിയുടെ ഹെറോയിൻ വേട്ട, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മലയാളികളും പ്രതികൾ

Google Oneindia Malayalam News

കൊച്ചി: ഹെറോയിൻ വേട്ട നടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയതായാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലാണ് സംഭവം. ഇതിന് പിന്നാലെ, നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം ഉണ്ടെന്ന് ഡി ആർ ഐ സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തമാക്കുന്നു. കളള കടത്തിനെ പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിലവിൽ 6 പേരാണ് പ്രതി പട്ടികയിൽ ഉളളത്. ഇതിൽ, നാല് പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. ഈ പ്രതികൾക്ക് മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ഇവർ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നും കണ്ടെത്തലുണ്ട്.

crime

അതേസമയം, രണ്ട് പ്രതികൾ മലയാളികളാണ്. സുചൻ, ഫ്രാൻസിസ് എന്നിവരാണ് നിലവിൽ പിടിയിൽ ആയിരിക്കുന്നത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യ തൊഴിലാളികളായ ഇവർ ജോലിക്കെത്തിയതാണ്. ഇക്കാര്യം പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ, മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ. കേസിലെ വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസമായിരുന്നു പ്രതികളെ പിടി കൂടിയത്. ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണിത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ പിടിയിലായ പ്രതികൾ ഹെറോയിൻ എത്തിച്ചത്. ഇവിടെ മറ്റ് 2 മത്സ്യ ബന്ധന ബോട്ടുകൾ നങ്കൂരമിട്ടിരുന്നു. ഇതിലേക്കാണ് ലഹരി മരുന്ന് കൈമാറിയത്.

അതേസമയം, പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തി. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. ഉദ്ദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളും കണ്ടെത്തി. ഡി ആർ ഐയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ബോട്ട് ഉടമകളെയും പിടി കൂടി.

 'ഭക്ഷണം ഞങ്ങൾ ആസ്വ​ദിച്ച് കഴിച്ചു';പുരുഷ അടുക്കള കൊളളാം, ലാലേട്ടന്റെ ചോദ്യങ്ങൾക്ക് മികച്ച മറുപടികൾ 'ഭക്ഷണം ഞങ്ങൾ ആസ്വ​ദിച്ച് കഴിച്ചു';പുരുഷ അടുക്കള കൊളളാം, ലാലേട്ടന്റെ ചോദ്യങ്ങൾക്ക് മികച്ച മറുപടികൾ

പ്രതിയായ ബോട്ടുടമ ക്രിസ്പിന് ലഹരി മരുന്ന് കടത്തിൽ മുഖ്യ പങ്കാളിത്തം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇയാളെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരി, തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി. അതേസമയം, പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണിലൂടെയാണ് അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു.

English summary
1500 crore heroin hunt in Lakshadweep; The remand report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X