നിപയിൽ ആശ്വാസവാർത്ത: പരിശോധനയയ്ക്കയച്ച 16 സാമ്പിളുകളും നെഗറ്റീവ്, സമ്പർക്കത്തിലുള്ള 48 പേരുടെ ഫലവും നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 16 സാമ്പിളുകൾ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനാ ഫലം നെഗറ്റീവായവർക്ക് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വീട്ടിലേക്ക് എത്തിയാലും ഇവർ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടിൽ ക്വാറന്റൈൻ സൌകര്യങ്ങളുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാമെന്ന നിർദേശമാണ് ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. ഇതോടെ 12കാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 46 പേർക്ക് പരിശോധനാ ഫലമാണ് ഇതുവരെ നെഗറ്റീവായിട്ടുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ഇതിൽ സമ്പർക്കപ്പട്ടികയിലുള്ള 47 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ശേഖരിച്ച അഞ്ച് വവ്വാലുകളുടെ സാമ്പിളുകൾ പൂനെ എൻഐവിയിലേക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കണ്ടെയ്ൻമെന്റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ ഭാഗങ്ങളിൽ കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നേരത്തെ നിപാ വൈറസ് വ്യാപനത്തോടെ ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് കോഴിക്കോട് താലൂക്ക് പരിധിക്കുള്ളിൽ രണ്ട് ദിവസത്തേക്ക് കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സംസ്ഥാനത്ത് കുട്ടികളില്‍ നിപ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്. അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി. തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു. നിപ ചികിത്സക്കായി വെന്റിലേറ്റര്‍, ഐസിയു സൌകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പാഴൂർ മുന്നൂർ വായോളി അബൂബക്കർ- വാഹിദ ദമ്പതികളുടെ ഏകമകനായ മുഹമ്മദ് ഹാഷിമാണ് നിപ ബാധിച്ച് സെപ്തംബർ 5ന് മരിച്ചത്. പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications