വെള്ളിയാഴ്ച്ചത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്ലീം സംഘടനകള്‍; പ്രസ്താവനയുമായി നേതാക്കള്‍
കോഴിക്കോട്: വെള്ളിയാഴ്ച്ചത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്ലീം സംഘടനകളുടെ സംയുക്ത പ്രസ്താവന. സാദിഖലി തങ്ങള്‍, ജിഫ്രി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, അടക്കം 19 മുസ്ലീം സംഘടനകളാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. പ്രയാസം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
സര്‍വകക്ഷി യോഗം ചേര്‍ന്ന് പരിഹാരം കാണണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളം ഔദ്യോഗികമായി ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. തിയതി മാറ്റാനായി സമ്മര്‍ദം ചെലുത്തണമെന്നും ആവശ്യമുണ്ട്.

നേരത്തെ വെള്ളിയാഴ്ച്ച വോട്ടെടുപ്പിനെതിരെ ലീഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇമെയില്‍ അയച്ചിട്ടുണ്ട്.
ജുമാ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു. ജുമു പ്രാര്‍ത്ഥന ഉള്ളതിനാല്‍ ബൂത്ത് ഏജന്റുമാര്‍ക്കും മുസ്ലീം ജീവനക്കാര്‍ക്കും ഏപ്രില്‍ 26ലെ തിരഞ്ഞെടുപ്പ് തടസ്സമാകുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് തിയതി മാറ്റാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.












Click it and Unblock the Notifications