ഐസിസില്‍ ചേര്‍ന്നവര്‍ നാട്ടില്‍ തിരിച്ചെത്തി... 20ലേറെ പേര്‍, 12ഉം മലയാളികള്‍?

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഐഎസില്‍ ചേർന്നവർ തിരിച്ചെത്തി, സംഘത്തില്‍ മലയാളികളും? | Oneindia Malayalam

  കോഴിക്കോട്: ഭീകരസംഘടനയായ ഐസിസിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടക്കുന്നതായി നേരത്തേ തന്നേ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തു നിന്നും സിറിയയില്‍ ഐസിസിനൊപ്പം ചേര്‍ന്ന ചിലര്‍ നാട്ടില്‍ തിരിച്ചെത്തിയതായി എന്‍ഐയ്ക്കു വിവരം ലഭിച്ചു കഴിഞ്ഞു.

  20ല്‍ കൂടുതല്‍ പേര്‍ ഐസിസിനായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം മടങ്ങിവന്നിട്ടുണ്ടെന്നാണ് വിവരം. മടങ്ങിയെത്തിയ 20 പേരില്‍ 12 പേരും മലയാളികളാണെന്നും സൂചനയുണ്ട്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതേക്കുറിച്ച് എന്‍ഐഎയ്ക്കു വിവരം നല്‍കിയത്.

  മടങ്ങിയത് തുര്‍ക്കിയില്‍ നിന്ന്

  മടങ്ങിയത് തുര്‍ക്കിയില്‍ നിന്ന്

  രാജ്യത്തേക്ക് മടങ്ങിയെത്തിയവരില്‍ കൂടുതല്‍ പേരും തുര്‍ക്കിയില്‍ നിന്നെത്തിയവരാണെന്നാണ് വിവരം. ഇവരെല്ലാം വ്യാജ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിച്ചതെന്നും സൂചനയുണ്ട്.
  കേരളത്തിലേക്ക് മടങ്ങുവന്ന 12 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിനു കൈമാറിയിട്ടുണ്ടെന്നാണി റിപ്പോര്‍ട്ടുകള്‍.

  കൂടുതല്‍ പേരും കണ്ണൂരില്‍ നിന്ന്

  കൂടുതല്‍ പേരും കണ്ണൂരില്‍ നിന്ന്

  തിരിച്ചെത്തിയ 12 അംഗ സംഘത്തിലെ 11 പേരും കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഒരാള്‍ മലപ്പുറം സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
  ഐസിസിനായി പോരാടി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും കേരളത്തില്‍ തിരിച്ചെത്തിയ സംഘത്തിലുണ്ടെന്നും സൂചനയുണ്ട്.

   97 പേര്‍ ഐസിസില്‍ ചേര്‍ന്നു

  97 പേര്‍ ഐസിസില്‍ ചേര്‍ന്നു

  ബഹ്‌റൈന്‍ മൊഡ്യൂള്‍ വഴി ഇന്ത്യയില്‍ നിന്നും 97 പേര്‍ ഐസിസില്‍ ചേര്‍ന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 67 പേരും സിറിയയിലേക്കാണ് പോയത്. 15 പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
  വളപട്ടണം സ്വദേശികളായ റിഷാദ്, അസ്‌കര്‍ അലി, കണ്ണൂര്‍ പാപ്പിനിശേരി സ്വദേശികളായ ഷമീര്‍, ഇയാളുടെ മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി ഷഹനാസ്, മുണ്ടേരി സ്വദേശി മുഹമ്മദ് ഷെജില്‍ എന്നിവരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്.

   എന്‍ഐഎ പിടികൂടി

  എന്‍ഐഎ പിടികൂടി

  ഐസിസ് വിട്ട് നാട്ടില്‍ മടങ്ങിയെത്തിയ രണ്ടു പേരെ എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വളപട്ടണം സ്വദേശിയായ മുഇനുദ്ദീന്‍, തൊടുപുഴയില്‍ നിന്നുള്ള സുബ്ഹാനി എന്നിരെയാണ് നാട്ടില്‍ തിരിച്ചെത്തി മാസങ്ങള്‍ക്ക ു ശേഷം പിടികൂടിയത്. ഇരുവരും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു വരികയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
  ഇവരെപ്പോലെ കേരളത്തില്‍ തിരിച്ചെത്തിയ മറ്റുള്ളവരും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  20 persons returns to India for Isis says reports

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്