വഖഫില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി; 'നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല', കേസ് റദ്ദാക്കി
കൊച്ചി: സംസ്ഥാനത്ത് വഖഫ് ഭൂമി സംബന്ധിച്ച ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. 2013-ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് നിരീക്ഷിച്ചു. ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. വഖഫ് ഭൂമി കൈവശം വെച്ചതിന് എതിരെയുള്ള കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
2013-ലെ വഖഫ് നിയമ ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശപ്പെടുത്തി എന്ന പരാതിയില്‍ കോഴിക്കോട് ജില്ലയില്‍ 2017 ല്‍ മജിസ്ട്രേറ്റ് കോടതി കേസിലാണ് ഹൈക്കോടതി നടപടി. പോസ്റ്റല്‍ ജീവനക്കാരായ രണ്ട് പേരെ ആയിരുന്നു വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.

ഇതിനെതിരെ പോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ നിയമപോരാട്ടത്തിലാണ് നിര്‍ണായകമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 1999 മുതല്‍ പ്രസ്തുത ഭൂമിയില്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് 2013 ലെ വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള കേസ് നിലനില്‍ക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
2023 ല്‍ സമാന കേസിലെ സുപ്രീം കോടതി വിധി കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം വഖഫ് ബോര്‍ഡിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുന്നതിന് തടസങ്ങളില്ല. മുനമ്പമടക്കം ഇപ്പോള്‍ സജീവമായ കേസുകള്‍ക്കെല്ലാം ഹൈക്കോടതി വിധി നിര്‍ണായകമാകും. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്നുണ്ട്.
അതേസമയം കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി എത്തിയിട്ടുണ്ട്. കെവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുന്‍ ഉടമകളുടെ പിന്തുടര്ച്ചക്കാരായ നസീര്‍ സേട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.
1954 ലെ വഖഫ് നിയമം വരുന്നതിനു മുന്‍പ് 1950 കാലഘട്ടത്തിലാണ് ഫാറൂഖ് കോളജ് മാനേജ്മെന്റില്‍ നിന്ന് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്പത്തെ ഭൂമി വാങ്ങുന്നത്. വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണ് ഹര്‍ജിക്കാര്‍ സ്വത്ത് വാങ്ങിയത് എന്നും എന്നാല്‍ ഹര്‍ജിക്കാരനെയും 600 കുടുംബങ്ങളെയും ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് എന്നുമാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications