Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ദുര്‍മന്ത്രവാദത്തിനിടെ മര്‍ദ്ദനമേറ്റ് 22കാരി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടിയില്‍ മന്ത്രവാദത്തിനിടെ യുവതി കൊലല്‌പ്പെട്ടതായി ആരോപണം. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ആതിര (22) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് യുവതിയെ എത്തിച്ചത്. മരണ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം എത്രയും വേഗം വിട്ടു കിട്ടണമെന്നായി ബന്ധുക്കള്‍. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ ഒട്ടേറെ പാടുകളും ഭസ്മം പൂശിയതും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് സ്വഭാവിക മരണമല്ലെന്നും മന്ത്രവാദത്തിനിടയില്‍ സംഭവിച്ചതാകാമെന്ന നിഗമനത്തിലെത്തി.

Black Magic

മൃതദേഹത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് യുവതിയുടെ ബന്ധുക്കളെ ചോദ്യം ചെയ്ത് വരികയാണ്. അപസ്മാരരോഗിയാണ് പെണ്‍കുട്ടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+