കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ 455 ആയി; ഇന്ന് ആശുപത്രിയില്‍ എത്തിയത് 1128 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5000ത്തലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കേരളത്തില്‍ ഇന്ന് 5281 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3936 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications