കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ വീണ്ടും കൂടുന്നു; ഇന്ന് മാത്രം ആശുപത്രിയിലെത്തിയത് 1367 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5400ഓളം പേര്‍ക്ക് കൊറോണ രോഗം ബാധിച്ചു. കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 463 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തില്‍ 5397 ഇന്ന് പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 2930 ആയി.
കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,64,984 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയത്ത് ബിജെപിക്ക് തിരിച്ചടിയായ ഘടകം ഇതാണ്; ചിറക്കടവില്‍ ഒത്തുകളി, കിട്ടിയത് 121 സീറ്റ് മാത്രം